ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ ഭീതി പടർത്തി കൊറോണ

23:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി പടർത്തി കൊറോണ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി പടർത്തി കൊറോണ

  നാം ഇപ്പോൾ ദിനംപ്രതി കേട്ടുകൊണ്ടിരുക്കുന്നത് ലോകത്തെ മരണഭീതിയിലാക്കിയ കൊറോണയെപറ്റിയാണ്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ എന്ന രോഗാണു വൈറസ് കുടുംബത്തിൽപ്പെട്ടതാണ്. കൊറോണ വൈറസ് മൂലം ലോകമെങ്ങും പടർന്ന് പിടിക്കുന്ന ഈ രോഗത്തെ ലോകാരോഗ്യസംഘടന കൊവിഡ് 19 എന്ന പേരു വിളിച്ചു. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. നിരവധിപേർ ഇതിനു ഇരയായിക്കഴിഞ്ഞു. നമ്മുടെ കേരളത്തിലും വിദേശത്തുനിന്നും വന്നവർ മുഖേന ഈ രോഗം റിപ്പോർട്ട് ചെയപ്പെട്ടു . ലോകത്ത് ഒരുപാടുപേർ ഇതിനകം മരണപ്പെടുകയും ചെയ്തു . അതിനാൽ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെപ്പറ്റിയും പ്രതിരോധത്തെപ്പറ്റിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .
                           പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രഥമിക ലക്ഷണങ്ങൾ . പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും . ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ രോഗിയിൽ കാണും . പിന്നീട് ഇത് ന്യുമോണിയയായി മാറും . ഇതിന് മരുന്നുകൾ ഒന്നും കണ്ടെത്തിയിട്ടില്ല . രോഗം വരാതെ നോക്കുക മാത്രമാണ് ഇതിനുളള പ്രതിവിധി . അതിനാൽ നാം സാമൂഹിക അകലം പാലിക്കുക . ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ നന്നായി കഴുകുക . ഈ മഹാമാരിയുടെ പിടിയിൽ നിന്നും ലോകത്തിനു മോചനം നേടാൻ നമ്മുക്ക് ഒന്നായി പ്രാർത്ഥിക്കാം .

 

മുഹമ്മദ് സൈഹാൻ
4എ ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം