എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പരിസ്ഥിതി അവബോധം

16:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജലമലിനീകരണവും പരിസ്ഥിതി അവബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലമലിനീകരണവും പരിസ്ഥിതി അവബോധവും

ഭൂഗോളത്തിന്റെ ഏതു കോണിലേയും ജീവജാലങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജലമലിനീകരണം. ഇന്നത്തെ ജീവികളുടെ ചുറ്റുപാട് ആയ മണ്ണ് വായു ജലം എന്നീ ഘടകങ്ങൾ എല്ലാം മലിനം തന്നെയാണ് മനുഷ്യൻ അവൻറെ അൽപ ലാഭത്തിന് കാട്ടിക്കൂട്ടുന്ന ദുഷ്പ്രവൃത്തികൾ ആണ് അവനു തന്നെ ഹാനികരമാകും വിധം ജലത്തെ മലിനമാക്കുന്നത്. ഈ അവസരത്തിൽ ജലമലിനീകരണം എന്ന വിഷയത്തിന് വലിയ പ്രസക്തിയുണ്ട്. ജീവൻ നിലനിർത്താനുള്ള അമൃതാണ് ജലം എന്ന സത്യം മനസ്സിലാക്കാതെ കിണർ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളെയും മനുഷ്യൻ മലിനമാക്കി കൊണ്ടിരിക്കുകയാണ്. ഈ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ എത്ര അനുഭവിച്ചിട്ടും അവന് മനസ്സിലാകുന്നില്ല മനുഷ്യൻ തനിക്കു തന്നെ വരുത്തിവയ്ക്കുന്ന എണ്ണമറ്റ വിനകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജലമലിനീകരണം. ശാസ്ത്രം എത്ര പുരോഗമിക്കുന്നോ അത്രയും അധോഗതി മലിനീകരണത്തിന്റെ കാര്യത്തിൽ മനുഷ്യൻ വച്ചുപുലർത്തുന്നു അതിനെതിരെ ശബ്ദിക്കുവാൻ നമുക്ക് ഈ അവസരം ഉപയോഗിക്കാം.

ജലമലിനീകരണത്തിന് പ്രധാന കാരണം മനുഷ്യർ തന്നെയാണ്. ഫാക്ടറികളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാതെ നദികളിൽ ഒഴുക്കുന്നു ഈ മലിനജലത്തിൽ ധാരാളം വിഷവസ്തുക്കൾന്, മാലിന്യങ്ങൾ, രോഗാണുക്കൾ എന്നിവ ഉണ്ടായിരിക്കും. ഇവ ജലത്തിൽ കലരുമ്പോൾ ജലത്തിൻറെ ഘടനയ്ക്ക് മാറ്റം വരുന്നു. ജലത്തിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു ജീവജാലങ്ങൾ നശിക്കുന്നു മത്സ്യങ്ങൾ രോഗം ബാധിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അടുത്ത കാലങ്ങളിൽ പത്രങ്ങളിൽ വന്ന വാർത്ത നോക്കൂ യമുനാ നദിയിലെ മത്സ്യങ്ങൾ ഒരു പ്രത്യേകതരം രോഗത്താൽ ചത്തൊടുങ്ങി ദുർഗന്ധം വമിക്കുന്നു ഇതിനു പ്രധാനകാരണം യമുനാ നദി തീരത്തെ ഫാക്ടറികൾ മലിനജലം യമുനാ നദിയിൽ ഒഴുകി വിടുന്നതാണ്. ഈ ജലാശയങ്ങളിലും നദികളിലും കുളിക്കുന്നവർക്ക് വിവിധ തരത്തിലുള്ള രോഗങ്ങൾ വരുന്നതും ഈ മലിനീകരണം മൂലം ആണ്. നദികളിലെ മത്സ്യങ്ങൾ ഭക്ഷിക്കുന്ന മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും ജീവഹാനി വരെ സംഭവിക്കാനും ഈ മലിനീകരണം കാരണമാകുന്നു. ജലാശയങ്ങളിലെ ജലം കൃഷിക്കായി ഉപയോഗിച്ചാൽ അത് കൃഷിയെയും ദോഷമായി ബാധിക്കും. ജലാശയങ്ങൾ മലിനമാക്കുന്നതിന് മനുഷ്യർ തന്നെയാണ് കാരണം പ്രധാനമായും ജനങ്ങൾ കുളിക്കുന്നതും വസ്ത്രം കഴുകുന്നതും വീടുകളിലെ മലിനവസ്തുക്കൾ ഒഴുക്കിവിടുന്നതും മറ്റു ചപ്പുചവറുകൾ ജലാശയങ്ങളിൽ ഒഴുകുന്നതും മൂലമാണ് ജലാശയങ്ങൾ മലിനമാകുന്നത്.

ജല മലിനീകരണം തടയുന്നതിന് നാം തന്നെ മുൻകൈയെടുക്കണം. അതു നമ്മുടെ വീട്ടിൽ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു അതിനായി നമുക്ക് പരിശ്രമിക്കാം

ആർച്ച എസ് ബിജു
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം