എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം നാം നമ്മുടെ പരിസ്ഥിതി വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി എത്രതന്നെ മലിനമാകുന്നുവോ അത്ര തന്നെ നമ്മുടെ ആരോഗ്യവും കുറയുകയാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമ്മുടെ പരിസ്ഥിതിയും വൃത്തിയായിരിക്കും.നമ്മുടെ പരിസ്ഥിതി വൃത്തിഹീനമായി ഇരിക്കുന്നതിന് പ്രധാന കാരണം പ്ലാസ്റ്റിക് ഉപയോഗം ആണ്. പ്ലാസ്റ്റിക് ഉപയോഗം നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തെ കാർന്നു തിന്നുന്നു. മനുഷ്യർ വ്യക്തി ശുചിത്വം പാലിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |