ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/വില്ലനായി കൊവിഡ്

14:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലനായി കൊവിഡ്
     കണ്ണുുകൾകൊണ്ടു കാണാൻ കഴിയാത്തത്ര സൂക്ഷ്മമവും ചെറുതുമായ ഒരു പുതിയ വൈറസ് ലോകത്തെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിൽ. പിന്നീട് ലോകം മുഴുവൻ ഈ വൈറസിനു കീഴിലായി മാറി. മൃഗങ്ങളിൽ കണ്ടു വരുന്ന കൊറോണ വൈറസ് മനുഷ്യരിലേക്കു പടർന്നുവെന്നാണു കണ്ടെത്തൽ.നോവൽ കൊറോണ വൈറസ് എന്ന് ഇത് അറിയപ്പെടുന്നു. ഈ വൈറസ് അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയാണു പ്രധാനമായും പകരുന്നത്. വായു, രോഗാണുവുള്ള വസ്തുവിലെ സ്പർശനം തുടങ്ങിയവയും രോഗവ്യാപനത്തിനു കാരണമാകാം. മനുഷ്യർ ഉൾപെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ്. സാർസ്, മെർസ് തുടങ്ങിയ രോഗങ്ങൾക്കു കാരണമായതും കൊറോണ വൈറസ് ആയിരുന്നു. വിട്ടുമാറാത്ത ജലദോഷം, ചുമ, കടുത്ത പനി, ശ്വാസതടസ്സം, ശരീരവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.


വുഹാനിൽ തുടക്കമിട്ട കൊവിഡ് 19 എന്ന ഈ രോഗം പിടിപെട്ടു മരിച്ചവരുടെ എണ്ണം ഇന്നു ലോകത്ത് ഒന്നര ലക്ഷത്തോട് അടുക്കുന്നു. ദിനം പ്രതി ആയിരക്കണക്കിനു പേരാണ് രോഗബാധിതരായി മരിക്കുന്നത്. ലോകത്താകെയുള്ള രോഗബാധിതരുടെ എണ്ണം 25 ലക്ഷം കവിഞ്ഞെന്നാണു കണക്കുകൾ. രോഗികളിൽ പകുതിയും യൂറോപ്പിലാണ്. യുഎസിലും അനിയന്ത്രിതമായി രോഗം പടർന്നു പിടിക്കുകയാണ്. സ്പെയിൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലാണു രോഗബാധിതർ കൂടുതൽ. യൂറോപ്പിൽ മാത്രം മരണം 60000 കഴിഞ്ഞു. നമ്മുടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 12000 കവിഞ്ഞു. കേരളം കൊവിഡ് 19ചികിത്സാ രംഗത്ത് ലോകത്തിനു മാതൃകയാണ്. നൂറ്റമ്പതോളം പേരാണ് ഇപ്പോൾ കേരളത്തിൽ ചികിത്സയിലുള്ളത്. സുഖം പ്രാപിക്കുന്നവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചില മാർഗങ്ങളുണ്ട്. കൈകൾ വൃത്തിയായി കഴുകുക എന്നതാണ് ഏറ്റവും പ്രധാനം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല വച്ചു മറയ്ക്കണം. മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ഹസ്തദാനം ഒഴിവാക്കണം. രോഗമില്ലാത്തവർ ആശുപത്രി സന്ദർശനം ഒഴിവാക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. ഇത്തരത്തിൽ വ്യക്തിശീലങ്ങളിൽ കൊണ്ടു വരുന്ന ശുചിത്വം കൊണ്ട് ഈ വൈറസിനെ നമുക്കു പ്രതിരോധിക്കാമെന്നത് ആശാവഹമായ കാര്യമാണ്.

വൈറസ് ബാധിക്കുന്നവരിൽ 2 ശതമാനം പേർക്കു മാത്രമേ രോഗം മാരകമായി ഭവിക്കാറുള്ളൂ. കൃത്യമായ മരുന്നോ വാക്സിനോ ഈ രോഗത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പല വാക്സിനുകളും പരീക്ഷണ ഘട്ടത്തിലാണ്. അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ചികിത്സിക്കണം. ജലദോഷത്തിനുള്ള ചികിത്സയാണ് ആദ്യഘട്ടത്തിൽ. കൃത്യമായ മരുന്നു കണ്ടെത്തും വരെ പ്രതിരോധം തന്നെയാണ് കൊറോണയ്ക്ക് എതിരെയുള്ള ഏറ്റവും വലിയ മരുന്ന്.

റോസ് മരിയ ജോസ്
9 എ ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം