ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഒറ്റക്കെട്ടായി

13:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജന്മം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജന്മം

പ്രതിരോധിക്കാം..... നമുക്ക് ഒറ്റക്കെട്ടായി


നമ്മുടെ നാടും നാമോരോരുത്തരും ഇന്ന് മഹാമാരിയുടെ ഭീഷണിയിലാണ് ഇതുവരെ മരുന്ന് കണ്ടെത്താത്ത ഈ അസുഖം ലോകത്തെ കീഴടക്കികൊണ്ടിരിക്കുമ്പോൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും മികച്ച ആരോഗ്യപരിപാലനവും ആണ് ഇതിനുള്ള ഒറ്റമൂലി. ശരീരം വൃത്തിയായി സൂക്ഷിക്കുക വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, നഖങ്ങൾ കൃത്യസമയത്ത് വെട്ടുക, അസുഖം ഉള്ളവരുമായി അകലം പാലിക്കുക, ആഹാരത്തിന് മുൻപും പിൻപും കൈകൾ കഴുകുക എന്നിവ വ്യക്തിശുചിത്വ തിൽ പ്രധാനം. വീടും പരിസരവും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക,വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കി രോഗവാഹകരായ കൊതുകുകൾ വളരാൻ അനുവദിക്കാതിരിക്കുക ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരി ആചരിച്ച വീടുംപരിസരവും വൃത്തിയാക്കുക പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക മുതലായവ ശ്രദ്ധയോടെ പാലിച്ചാൽ ഏത് മഹാമാരിയും തുരുത്താൻ നമുക്ക് കഴിയും. വ്യക്തി ശുചിത്വവും പരിസര ശുചിത്വം പാലിച്ചാൽ ആരോഗ്യം നിലനിർത്താൻ കഴിയും. "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ" രോഗങ്ങൾ വരാതിരിക്കാൻ ആയി നമുക്ക് ഓരോരുത്തർക്കും പ്രയത്നിക്കാം.... പ്രാർത്ഥിക്കാം...

{BoxBottom1

പേര്= ആവണി ക്ലാസ്സ്=2 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ എൽ പി എസ് മടത്തുവാതുക്കൽ‍ സ്കൂൾ കോഡ്= 42309 ഉപജില്ല=ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം തരം=ലേഖനം color=

}}