കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/കൊറോണയും പ്രകൃതിയും

12:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രകൃതിയും

കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിക്കുമ്പോൾ മനുഷ്യരിൽ എല്ലാം പേടി നിറഞ്ഞിരിക്കുകയാണ്. വൈറസിനെ ഭയന്ന് എല്ലാ മേഖലകളും സ്തംഭിച്ച് ഇരിക്കുമ്പോൾ ഭൂമിക്കും പ്രകൃതിക്കും ജീവിവരങ്ങൾക്കും ഗുണകരം ആവുകയാണ് മനുഷ്യന്റെ അക്രമങ്ങൾ മൂലം നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയും പ്രകൃതി സൗന്ദര്യവും തിരിച്ചുവരവിനെ പാതയിലാണ്. താപനില വർദ്ധനവും മഞ്ഞുമലകൾ ഉരുകുന്നതും ഓസോൺ പാളിയിലെ വിള്ളലും ഇവയെല്ലാം മനുഷ്യ പ്രവർത്തിയുടെ ഫലം ആണ്.

മനുഷ്യൻ സ്വയം മറന്ന് വികസിക്കുന്ന ഈ കാലത്ത് നഗ്നനേത്രം കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ് അവനെ അതായത് നമ്മളെല്ലാം വരച്ചവരയിൽ നിർത്തണം എന്ന് പറയാം അതോടൊപ്പം പ്രകൃതി സംരക്ഷണത്തിൽ അറിയാതെ ഒരു വലിയ പങ്ക് വഹിച്ചു. എങ്ങനെയാണ് കോവിഡ്-19 എന്ന ഒരു മഹാമാരി പ്രകൃതി സംരക്ഷണത്തിൽ പങ്കാളിയായത്? 
കൊറോണാ വൈറസ് തടയുന്നതിന് ഭാഗമായി പലരാജ്യങ്ങളും പൂർണമായോ ഭാഗികമായോ അടച്ചിടൽ ആയതോടെ ആഗോള മലിനീകരണം കുത്തനെ കുറഞ്ഞു എന്ന് തന്നെ പറയാം. 
വർഷങ്ങളായി മലിനീകരണം കുറയ്ക്കാൻ പല നടപടികളും കൊണ്ടുവന്നെങ്കിലും അന്ന് നടക്കാത്ത ഗുണകരമായ മാറ്റങ്ങളാണ് കഴിഞ്ഞ നാളുകൾ കൊണ്ട് ഉണ്ടായിരിക്കുന്നത്. 
നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതും പല വ്യവസായശാലകളും അടച്ചതും ബീച്ചുകളിലും മറ്റു പരിസ്ഥിതി ലോലമായ ടൂറിസ്റ്റ് മേഖലകളിലും ആളുകൾ കുറഞ്ഞതും പ്രകൃതിയിൽ മാലിന്യം അടിഞ്ഞുകൂടുന്നത് നല്ലൊരു പരിധിവരെ കുറച്ചിട്ടുണ്ട്. 
വൈറസ് ഏറ്റവുമധികം ബാധിച്ച ചൈന, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ വൻ തോതിൽ മലിനീകരണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ഏഷ്യയിലെയും യൂറോപ്പിലെയും നഗരങ്ങളിൽ നൈട്രജൻ ഡയോക്സൈഡ് അളവ് കഴിഞ്ഞവർഷത്തെ ഇതേകാലയളവിൽ നേക്കാൾ വളരെ കുറവാണെന്നാണ് പഠനം പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും ഏഴ് ദശലക്ഷം ആളുകളാണ് മലിനീകരണം മൂലം മരിക്കുന്നത്. കൊറോണ കാരണം ജീവൻ നഷ്ടപ്പെടുന്നവരെക്കാൾ കൂടുതൽ. ഇനി സാമ്പത്തികമാന്ദ്യത്തിനെ പറ്റിയാണെങ്കിൽ തന്നെ, നശിപ്പിച്ച നാം തന്നെ തിരിച്ചു നേടാൻ വേണ്ടി കോടികൾ മുടക്കുന്ന ഗംഗാ പ്രോജക്ട് യമുന പ്രോജക്ട് എന്നിവയിൽ നിന്ന് വളരെ കുറവ്. എന്ന് വെച്ച് കൊറോണ വൈറസ് പടരുന്നത് നല്ലതാണ് എന്നല്ല ഞാൻ പറയുന്നത് പക്ഷേ ഇത് നമുക്ക് ഒരു ഗുണപാഠം ആകണം നാം വളരുകയാണ് പക്ഷേ അത് പ്രകൃതിയേയും പരിസ്ഥിതിയേയും തളർത്തി കൊണ്ടാവരുത്. നാം ശാസ്ത്രത്തിന് എത്രമാത്രം മുൻഗണന കൊടുക്കുന്നുവോ അത്രത്തോളം തന്നെ പ്രകൃതിയെയും കരുതണം ഒരുപക്ഷേ അതിനേക്കാൾ. നാം ഒരുമിച്ചു നിന്ന് പ്രയത്നിച്ചാൽ കോറോണയെ തുരത്താം. പ്രകൃതിയുടെ സംരക്ഷണം മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തുടർന്നാൽ കൊറോണ അല്ലെങ്കിൽ മറ്റൊരു പ്രകൃതി ദുരന്ത മനുഷ്യ സമൂഹത്തെയും ഈ ഭൂമിയെ തന്നെയും ഇല്ലാതാക്കും

അലൻ പി അലി
9C കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം