വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

22:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി | color=4 }} ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

ലോക ആരോഗ്യ സംഘടന 20 20 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗമാണ് കോവിഡ് 19.

ലോകത്ത് ആഗോള അടിയന്തര അവസ്ഥ പ്രഖ്യാപിച്ച ച്ച ആറാമത്തെ സംഭവമാണ് കോവിഡ് 19. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. കൊറോണ വൈറസ് വിഭാഗത്തിൽപെട്ട പുതിയ ഇനം വൈറസ് ആണ് നോവൽ കൊറോണ അഥവാ കോവിഡ് 19 എന്ന് അറിയപ്പെടുന്ന വൈറസ്. പുതിയ ഇനം വൈറസ് ആയതിനാൽ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി കോവിഡ് 19 സ്ഥിട്ജികരിച്ചത്. കൊറോണ എന്നത് RNA വൈറസ് ആണ്. ഗോളാകൃതിൽ ഉള്ള കൊറോണ വൈറസിന് അ പേര് വന്നത് അതിന് ചുറ്റും സൂര്യരശ്മികൾ പോലെ തോന്നിക്കുന്ന കുർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാകുന്ന കൊറോണ വൈറസ് ഇവയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിൽ രോഗകാരി ആകാറുണ്ട്..


സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാർ വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. പനി ചുമ ജലദോഷം തൊണ്ടവേദന ശ്വാസതടസ്സo എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. നിമോണിയ വൃക്കകളുടെ പ്രവർത്തനമാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയിൽ മരണത്തിനുവരെ ഇവ കാരണമാകാം രോഗം ബാധിച്ച് ആളും ആയോ പക്ഷിമൃഗാദികളും ആയി. അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ് രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ ശ്രവങ്ങൾ വഴിയോ രോഗം പകരo. രോഗാണു ശരീരത്തിലെത്തി രോഗലക്ഷണം കണ്ടു തുടങ്ങാൻ ഏതാണ്ട് ആറു മുതൽ 10 ദിവസം വരെ എടുക്കാം രോഗലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള ശ്രവങ്ങൾ രക്തം കഭം എന്നിവ പരിശോധിച്ചാണ് രോഗനിർണയം ഉറപ്പു വരുത്തുന്നത്.PCR , NAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ കൊറോണ പ്രതിരോധനതിന് നമുക്ക് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൾകൊണ്ട് തൊടരുത്. പല ആവർത്തി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക . ചുമക്കുകയോ തുമുകയോ ചെയ്യുമ്പോൾ മൂക്കും വായും മറച്ചു പിടിക്കുക രോഗികളും ആയിട്ടുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക

S.S Parvathy
5B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം