ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
നമ്മളെല്ലാവരും സന്തോഷമായി ഇരുന്നപ്പോഴാണ് ഒരു ദുരന്തമായി കോവിഡ് വൈറസ് വന്നത്. ഓഖിയെക്കാളും സുനാമിയെക്കാളും എന്തിനേറെ പറയുന്നു നിപയെക്കാളും പ്രളയത്തേക്കാളും വലിയൊരു മഹാമാരി ബാലരമ യിൽ നമ്മൾ വായിച്ചിട്ടുള്ളത് പോലൊരു വൈറസ് കോവിഡ് 19 എന്നാണതിന്റെ പേര്.. തൊണ്ട വേദനയും പനിയും ചുമയുമാണത്തിന്റെ ലക്ഷണങ്ങൾ. കഫത്തിലൂടെയും തുപ്പലിലൂടെയും പരസ്പരം തൊടുന്നതിലൂടെയും അതു പകരുമത്രെ. അതുകൊണ്ട് എല്ലാവരും വീട്ടിൽ അടച്ചിരിക്കുകയാണ് നല്ല വഴി. പുറത്തിറങ്ങിയാൽ എല്ലാവരും ഒരു മീറ്റർ എങ്കിലും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം കയ്യുകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം മാസ്ക് ധരിക്കണം. ആരോഗ്യപ്രവർത്തകർ പറയുന്നത് കേൾക്കണം അവരെ ബഹുമാനിക്കണം എന്നാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തോല്പിക്കാൻ പറ്റുകയുള്ളു പഴയതു പോലെ പഠിക്കാനും കളിക്കാനും പറ്റുകയുള്ളു.
|