നാം നട്ടു വളർത്തിയ മരം നമ്മെക്കാൾ വളർന്നീടും നമുക്കു തണലേകും മരങ്ങൾ നമ്മൾ തൻ കൂട്ടുകാർ. മരക്കൂട്ടം ചേർന്നു കാവുകളായി കാവുകൾ ചേർന്നു വനങ്ങളായി നാനാവിധ ജീവജാലങ്ങൾ നമിപ്പൂ നമ്മൾ തൻ പ്രകൃതിയെ. കാററിലാടും ചെടികളും പൂക്കളും തൻമുററത്തിരിക്കും പൂമ്പാററകളും പൂവുകൾ തോറും പാറും വണ്ടുകളും മുററത്തിരുന്നു ചിലക്കും കിളികളും. എന്തു രസമാണീ കാഴ്ചകൾ കാണുവാൻ എന്തു സുഖമാണീ കാറ്റേൽക്കുവാൻ എന്തു രുചിയാണീപ്പഴങ്ങൾ രുചിക്കുവാൻ എന്തു സുഖമാണീ മരത്തണലിലിരിക്കുവാൻ.