ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/ഭൂമിയിൽ വസന്തം

21:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിൽ വസന്തം

വായുവും ചൂട് എൻ വെള്ളവും ചൂട്
വേനലാമെന്നൊരു നാമവും
വസന്തമാം സ്നേഹിതൻ
ഞാനും പ്രയങ്കരൻ എന്നതെല്ലാം
നാമാവശിഷ്ടമാം തല താഴ്ത്തിയ ദിന-
ങ്ങളെന്നോൻ സുന്ദരിതം
അതാ മന്ദമാരുതൻ അവനോ
ഇളം തെന്നലേ മേനിയിലൊന്നു
തൊടുവാൻ തലോടുവാൻ
എന്തേ എന്നില്ല എങ്ങിനെയെന്നും
വെറും പൊടിപടലങ്ങളോ മറ്റോ വ-
ന്നുചേരുന്നു എൻ ദളങ്ങളിൽ
കൂരിരുട്ടിൻ പ്രകാശമേറി വന്നു പാടുന്നു
അത് എന്തോ ഏതോ എന്നറിയൂ
ഈ ആശ്വാസവായു ആ വേനലിന്
എന്നാലും ചിരിച്ചു കൊണ്ട് വരവേ-
ൽക്കുന്നു ആസുന്ദരമാം വസന്തമിതേ...
ദീർഘവേനലിൽ ഉറക്കച്ചടവുമായ് കൂരിരുട്ടിൻ
വേഗമാം കണ്ണുകൾ നിദ്രയിലേക്കാഴുന്നു
ആ വേനലിൻ ചടവുമായെന്നും
കൂരിരുട്ടിൻ വേഗമാം നിദ്രയിലേക്കാഴുന്നു
ആചൂടിൻ വേനലിൽ എന്നുമാ...
വേനലാമെന്നൊരു നാമകരണവു-
മായ് വന്നെത്തുന്നതാ സുന്ദരമാം
അവനാ സുന്ദര വസന്തം
പുലരി പുതുദിനം മുദ്രാവാക്യമാം
ഭീതിയെൻ സ്നേഹമുദ്രം ഓളത്തി-
രകളായ് അവയതാ ആഞ്ഞടിക്കുന്നൂ
സ്നേഹതീരത്തിൻ പൂച്ചെണ്ടുകൾ
മിഴികൾ വിടർത്തന്നു അതാ
എന്താണെന്നോ ആ മേനിയിലൂടെ
ഇഴഞ്ഞു തിളിർ മയിൽ കുഞ്ഞുതുള്ളികൾ
എന്തുമേ സുന്ദരവും സൗഖ്യവും
നിറഞ്ഞ ആ സുന്ദരഗന്ധങ്ങൾ
കൊണ്ടെന്നേ സമ്പൽസമൃദ്ധമീ ഭൂമി-
യായ് എന്നും സമ്പൽസമൃദ്ധമാണീ ഭൂമി....


ഉമ്മുഹബീബ കെ
10 A ജി.എച്ച്.എസ്.എസ്.കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത