വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/അതിജീവിക്കാം ഒന്നായ് കൊറോണയെ


{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം ഒന്നായ് കൊറോണയെ | color= 3 }

ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഒരു മഹാമാരി ആണ് കൊറോണ വൈറസ്.ഇത് കോവിഡ്19 എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ പിടിച്ചു കുലുക്കിയ ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ നിന്നും ആണ്.ആർ എൻ എ വിഭാഗത്തിൽപ്പെടുന്ന ഒരിനം വൈറസ് ആണ് കൊറോണ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു കയറുന്ന ഈ വൈറസ് മനുഷ്യശരീരത്തിൽ എത്തിയാൽ 14 ദിവസത്തിനകം തന്നെ ലക്ഷണങ്ങൾ കാട്ടി തുടങ്ങും.അമേരിക്കപോലുള്ള വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിയെ ചെറുത്തുനിൽക്കാൻ കഴിയാതെ വിറച്ചു നിൽക്കുകയാണ്.ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട്‌ ചെയ്യുന്നത് നമ്മുടെ കേരളത്തിലെ തൃശൂർ ജില്ലയിൽ ആണ്.ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിക്ക് ജനുവരി 30ന് ആണ് രോഗം സ്ഥിരീകരിച്ചത്.ഇത് വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം കൊറോണ വൈറസിനെ ഒരു പരിധി വരെ ചെറുത്തു നിൽക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹത്തരമായ പ്രവർത്തനങ്ങൾ ആണ് ഇത് ഒരു പരിധി വരെ ചെറുത്തു നിർത്താൻ നമ്മെ സഹായിച്ചത്.ഇതിനോടകം തന്നെ ലോകത്ത് ഇരുപത് ലക്ഷത്തോളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 12000കവിഞ്ഞു.ഇന്ത്യയിൽ രോഗമുക്തരായവരുടെ എണ്ണത്തിൽ നമ്മുടെ കേരളം ആണ് മുന്നിൽ നിൽക്കുന്നത്.ഇതിനുവേണ്ടി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും എത്ര അഭിനന്ദിചാലും മതി വരില്ല.സർക്കാർ നിർദേശങ്ങൾ മാനിച് വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിച്ചു പരസ്പരം അകലം പാലിച്ചും നമുക്ക് ഒന്നായി നേരിടാം ഈ പ്രതിസന്ധിയെ. --> }

ക‍ൃഷ്‍ണേന്ദ‍ു പി ഷാലി
9 A വി സി എസ് എച്ച് എസ് എസ് പ‍ുത്തൻവേലിക്കര
പറവ‍ൂർ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം