ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/പാഠം പഠിച്ചേ

15:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsnalloorvattom (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പാഠം പഠിച്ചേ | പാഠം പഠിച്ചേ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം പഠിച്ചേ


പാഠം പഠിച്ചേ രാമൻ ഒരു നല്ല കർഷകനായിരുന്നു.കൃഷികഴിഞ്ഞേയുള്ളൂ രാമന് മറ്റെന്തും,സ്വന്തം ഭാര്യയും മക്കളും പോലും.അങ്ങനെയുള്ള രാമൻെറ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായി. ഒരു ദിവസം രാമൻ കൃഷി സ്ഥലം കിളക്കുക യായിരുന്നു.അപ്പോൾ മൺവെട്ടിയിലെന്തോ തട്ടി.അയാൾ സുക്ഷമതയോടെ സാവധാനം വെട്ടി നോക്കി. അതാ ഒരു പെട്ടി.രാമൻ പേടിച്ചുപോയി,അയാൾ ഭാര്യയെ വിളിച്ചു.എന്തായാലും അതിങ്ങെടുക്ക് മനുഷ്യാ അയാൾധൈര്യംസംഭരിച്ച് പെട്ടി കയ്യിലെടുത്തു.പേടിച്ച്പേടിച്ച്പെട്ടി തുറന്നു.രണ്ടുപേർക്കും കണ്ണുകളെ വിശ്വസിക്കാ നായില്ല. അതുനിറയെ സ്വർണ്ണവും പണവു മായിരുന്നു.കുറച്ച് ദിവസങ്ങൾക്കുള്ളിൽ രാമൻെറ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി.കിട്ടിയ പണം വെച്ച് ധൂർത്തടിച്ച് ജീവിക്കാൻ തുടങ്ങി.കൃഷിയില്ല വീട്ടുകാര്യം നോക്കാൻ നേരമില്ല.അങ്ങനെ അങ്ങനെ അയാൾ വീട്ടിലേക്ക് പോലും വരാതെയായി.അയാൾക്ക് പുതിയ കൂട്ടുകാരെ കിട്ടി.കുട്ടി കളുടെ വിശപ്പ്മാറ്റാൻ നിവൃത്തിയില്ലാതെ ഭാര്യകൃഷി ഏറ്റെടുത്തു.അവളെകൊണ്ട് ആവും വിധം കൃഷി ചെയ്തവർ ജീവിച്ചു. പണത്തിനുമീതെ പരുന്തും പറക്കില്ല എന്ന ധാരണ യിലായിരുന്നു രാമൻെറ ജീവിതം.അങ്ങനെയിരിക്കെ രാമന് ഒരസുഖം പിടിപെട്ടു. അത് പകരുന്നതായിരുന്നു. അതുകൊണ്ട് അയാളുടെ കൂട്ടുകാരെല്ലാം അയാളെ വിട്ടകന്നു.ഒരിറ്റു വെള്ളം കിട്ടാനവൻ ആഗ്രഹിച്ചു. ഭക്ഷണമില്ല വെള്ളമില്ല ശുശ്രൂഷിക്കാനാരുമില്ല.അയാൾ വളരെയധികം ക്ഷീണിതനായി. ആ സമയം സ്വന്തം ഭാര്യയെ അയാൾ ഓാർത്തുപോയി.ഭാര്യയെയും മക്കളെയും മറ്റെന്തിനെ ക്കാളും വലുത് പണ മാണെന്ന് ധരിച്ച തനിക്ക് ദൈവം തന്ന ശിക്ഷ യാണിതെന്ന് അയാൾ ചിന്തിച്ചു.ഒരു ദിവസം രാമ ൻെറകൂട്ടു കാരനീൽ നിന്ന് അയാളുടെ ഭാര്യ ഈക്കാര്യം അറിഞ്ഞു.അവർ വേഗം അവിടെ എത്തി.അവശനായ സ്വന്തം ഭർത്താവിൻെറ അവസ്ഥ കണ്ട അവൾ വിങ്ങിപ്പൊട്ടി. പിന്നെ ഒട്ടുംതാമസിക്കാതെ അയാളെ ആശുപത്രിയിൽ എത്തിച്ചു.മാരകമായ അസുഖം ചികിത്സിച്ച് സുഖപ്പെടുത്തി..അധ്യാനിക്കാതെ വന്ന പണം മൂലംഎൻെറ ഭാര്യയെയും മക്കളെയും എൻെറ എല്ലാമെല്ലാമായ കൃഷി യേയും ദൈവത്തെപ്പോലുംമറക്കാനിടയാക്കി.അതിനുകിട്ടിയ ശിക്ഷയാണിത്‌.ഇനി ഞാൻ ഒരിക്കലും പണത്തിനു പിന്നാലെ പോകില്ല.അധ്വാനിച്ചുതന്നെ ജീവിക്കും. അങ്ങനെ രാമൻ വീണ്ടും കൃഷിക്കാര്യങ്ങൾ നോക്കി നല്ലൊരു ഭർത്താവായി നല്ലൊരച്ഛനായി നല്ലൊരു കർഷകനായി ജീവിച്ചു. ____________________________

ജിൻസി കെ എ
4A ഗവ: എൽ പി എസ്സ് നല്ലൂർവട്ടം തിരുവനന്തപുരം പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ