11:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ചോദ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഥ കവിതയോട് ചോദിച്ചു
ആരാണ് നീ ?
കവിത കഥയോട് ചോദിച്ചു
ആരാണ് നീ ?
ആരോ പറഞ്ഞവർ കേട്ടു
അവർ അയൽക്കാരണെന്ന്.
അതെ തങ്ങൾ അയൽക്കാരാണല്ലേ?
ജയിൽ കോട്ടമതിൽ പോലെ
പണിതുയർത്തിയ മതിലുകൾക്കിടയിൽ
അവർ അറിഞ്ഞില്ല അറിയാൻ
ശ്രമിച്ചില്ല അതിനുമപ്പുറം ഒരു-
ജനതയുണ്ടെന്ന്.
അവരെപോലൊരു ജനതയുണ്ടെന്ന്.