ഓർക്കുന്നുവോ നിങ്ങൾ ഓരോ നിമിഷവും
പാടിപഠിച്ചൊരാ പേര് ഭൂമി
ഹരിതാഭമായ് കണ്ട് മാനവരെല്ലാം
സ്നേഹിച്ച് മന്ത്രിച്ച പേര് ഭൂമി
ജനകോടിക്കൾക്കമ്മയായ്
സ്നേഹ സാന്ത്വനങ്ങളേകിയോരീ ഭൂമി
എന്നാലിന്നോർക്കുക
ഹരിതാഭയെങ്ങുപോയ്
വർണ ശബളിമയുമസ്തമിച്ചോ
പരിസ്ഥിതി നാശത്തിൽ
നഷ്ടബോധത്താൽ
മൂകം വിങ്ങുന്നുവോ ധരിത്രീ
നട്ടുവളർത്തുക വൃക്ഷലതാതികൾ
വൃത്തിയായ് സൂക്ഷിക്കൂ പുഴകളെല്ലാം
വയലുകളൊന്നും നികത്താതിരിക്കുക
അലിവിന്നുറവകൾ തേടി വരാം
ഫ്ലാറ്റുകൾ കെട്ടി ഉയർത്തരുതേ
കുന്നുകളിടിച്ചങ്ങ് താഴ്ത്തരുതേ
മാനവസ്നേഹത്തിൻ ചങ്ങലകെട്ടിനാൽ
സംരക്ഷിച്ചിടേണം നാം ധരിത്രിയെ എന്നും
എന്നാലെ നാളത്തെ ജീവനുള്ളൂ
എന്നാലെ പുലരിയും പൂക്കളുമുള്ളൂ
ഭൂമിതൻ സ്വർഗീയ വാർത്തകൾ
കേൾക്കാനുറങ്ങാം സ്വപ്നങ്ങൾ കണ്ടുറങ്ങാം
നാളത്തെ സുന്ദര ഭൂമി തൻ