എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ എന്തിനു കൊല്ലുന്നു
എന്തിനു കൊല്ലുന്നു
എന്തിനു മാനവാ പോറ്റി വളർത്തിയ അമ്മയാം ഭൂമിയെ കൊല്ലുന്നു? ധനത്തിനു വേണ്ടിയോ സുഖത്തിനു വേണ്ടിയോ, എന്തിനു നീ കൊന്നൊടുക്കുന്നു? നിന്റെ വാസസ്ഥലമല്ലേ ഭൂമി നിന്നെ പോറ്റുന്ന അമ്മയല്ലേ മറ്റൊരു കാര്യം മറക്കല്ലേ നീ അതു ഭൂമി തൻ അവകാശി നീ മാത്രമല്ല നിന്നെ പോലെ തന്നെ ആയിരക്കണക്കിനു അവകാശികളുണ്ടീ ഭൂമിക്ക് അവരെയും മാറ്റിയിട്ടീ ഭൂമിയിൽ ഏകാധിപതി ആകാൻ നോക്കേണ്ട അവരില്ലാ ഭൂമിയിൽ നിനക്കു സുഖിച്ചു ജീവിക്കാൻ പറ്റുമോ അമ്മയേം സോദരരേം കൊന്നൊടുക്കീട്ട് സുഖം പ്രാപിക്കാൻ നോക്കേണ്ട കാരണം ...... അവരിലും ദയനീയമായിരിക്കും നിന്റെ അന്ത്യമീഭൂമിയിൽ
|