ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/പ്രഭാതം

18:37, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രഭാതം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതം

പൊന്നിളം കാറ്റത്തൊരൂഞ്ഞാലിലാടുന്ന
പ്രകൃതിതൻ മക്കളാം പൂമരങ്ങൾ
ചില്ലതൻ അറ്റങ്ങൾ പൂക്കളാൽ മൂടുമ്പോൾ
അതിൻമേലിരുന്നൊരു പാട്ടുപാടാൻ
കൊതിയോടെയെത്തുന്നു കു‍ഞ്ഞുപക്ഷി
കുഞ്ഞിളം കാറ്റിന്റെ ഈണത്തിനൊത്തൊരു
നറുചെറുമൂളിപ്പാട്ടുപാടി
പ്രകൃതിയെ ചുംബിക്കാനെത്തുന്നു വണ്ടുകൾ
മുറ്റത്തെപ്പൂക്കളിൽ വർണ്ണങ്ങൾ തീർക്കുന്നു പൂമ്പാറ്റകൾ
പ്രകൃതിയെ വരവേൽക്കാൻ എത്തുന്ന സൂര്യനോടെത്തണേ
നീയെന്നും പൊൻ പ്രഭയാൽ

അലീനകണ്ണൻ
7 C ഗവ. യു. പി. എസ് പൂവച്ചൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത