16:59, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42023(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് അഥവാ "കൊവിഡ്19”അതാണവന്റെ പേര്.ഇവൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.ഇവന്റെ വരവ് കാരണം ജീവിതം വഴി മുട്ടിയിരിക്കുകയാണ്.കേരളത്തിൽ മാത്രമല്ല ഇവന്റെലവാസസ്ഥലം ലോകമെമ്പാടും വ്യാപിച്ച് കഴിഞ്ഞു.ലക്ഷക്കണക്കിന് മനുഷ്യരാണ് ഇത്കാരണം മരിച്ചു വീണത്.പക്ഷേ കേരളത്തിൽ ഇവന്റെ ഒര് കളിയും നടക്കില്ല.കാരണം നമ്മുടെ ആരോഗ്യ വകുപ്പും ജനങ്ങളും അത്ര ജാഗ്രതയിലാണ്.ഇവനെ തടയാൻ പല വഴിയും നമുക്കുണ്ട്.അതിനു ചെയ്യേണ്ടതെന്തെന്നോ തുമ്മുമ്പോഴും ചുമയ്ക്കമ്പോഴും തൂവാലകൊണ്ട് വായും മൂക്കും പൊത്തുക.മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിയ്ക്കുക.കൂട്ടം കൂടി നില്ക്കാതിരിയ്കുക.സോപ്പുപയോഗിച്ച് കൈ വൃത്തിയായി കഴുകുക. മാസ്ക് ധരിയ്ക്കുക.കൂടാതെ തൊണ്ട വരളാതെ ശ്രദ്ധിയ്ക്കേണ്ടതും നമ്മുടെ കടമയാണ്.വരണ്ടാൽ ആ തക്കം നോക്കി നമ്മുടെ ഉള്ളിൽ കയറി പറ്റുന്ന വിരുദനാണ്. അതിനാൽ കൂടെക്കൂടെ വെള്ളം കുടിയ്കുക.ഇതിലൂടെയെല്ലാം നമുക്ക് ഈലോകത്തു നിന്നു തന്നെ ഈ കൊറോണ വൈറസിനെ തുരത്താം.