ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/മാന്ത്രിക പശു

13:33, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മാന്ത്രിക പശു | color=4 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാന്ത്രിക പശു

ഒരു ഗ്രാമത്തിൽ മൂന്നു കർഷകർ വസിച്ചിരുന്നു. ഹരിയും ജോബിനും സഹോദരന്മാരാണ്. അവർക്കു ധാരാളം പശുക്കളും മറ്റും ഉണ്ടായിരുന്നു. അയൽവാസിയായ ഗോപുവിനും കുറെ പശുക്കൾ ഉണ്ടായിരുന്നു. എന്നാലും അവർ സന്തുഷ്ടർ ആയിരുന്നില്ല. ഇഷ്ടംപോലെ പണം വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. അയൽവാസിയായ ഗോപുവിന് എപ്പോഴും നല്ല സന്തോഷമായിരുന്നു, അയാൾ നല്ല ദൈവ വിശ്വാസിയുമായിരുന്നു.ഹരിക്കും ജോബിക്കും ഗോപുവിനോട് വെറുപ്പ് കൂടിക്കൂടിവന്നു. അവനെ തകർക്കാൻ വേണ്ടി ഗോപുവിന്റെ മുഴുവൻ പശുക്കളെയും വാങ്ങാൻ ചെന്ന്. ഗോപു അവർക്കു കൊടുത്തില്ല. ദേഷ്യം കൂടി വന്നു .ആ രാത്രി അയാളുടെ വയലും വൈക്കോലുമെല്ലാം അവർ നശിപ്പിച്ചു.കത്തിയ വയലും മറ്റും കണ്ടു ഗോപു പൊട്ടിക്കരഞ്ഞു. സങ്കടമാടക്കാൻ കഴിഞ്ഞില്ല, ഏതായാലും തീറ്റ കൊടുക്കാൻ കഴിയില്ല. പശുവിനെ വിൽക്കാൻ തന്നെ തീരുമാനിച്ചു . അങ്ങകലെയുള്ള ഒരു സ്ഥലത്തേയ്ക്കു കാട്ടിലൂടെ യാത്രയായി. കാറിലുണ്ടായിരുന്ന ഏതാനും നാണയങ്ങൾ പശുവിന്റെ കഴുത്തിൽ കെട്ടി ഒന്ന് വിശ്രമിക്കാൻ കിടന്നു. പശുവിന്റെ കഴുത്തിൽ നിന്ന് വീണ നാണയങ്ങൾ കണ്ട് അതിലെ പോയ ഒരാൾ പറഞ്ഞു . തീർച്ചയായും ഇതൊരു അത്ഭുത പശു തന്നെയായിരിക്കും. അതിനെ വാങ്ങിയാൽ കുറെ പണമുണ്ടാക്കാമെന്നു കരുതി പശുവിനെ വാങ്ങി . ഒരു റൂം നിറയാനുള്ള പണം ഗോപുവിന് കൊടുത്തു.അങ്ങനെ ഗോപു ധനികനായി നാട്ടിൽ തിരിച്ചെത്തി. ഗോപുവിനെ കണ്ട ഹരിയും ജോബിയും ഞെട്ടിപ്പോയി . അവർ നിരാശയുള്ളവരായി. അന്യരുടെ ധനം മോഹികക്കുന്നവർ ജീവിതത്തിൽ തകർച്ച മാത്രമേ ഉണ്ടാവുകയുള്ളു . അത്യാഗ്രഹം ആപത്താണ്.

ഫാത്തിമ മിർഷ
4 ബി ജി എൽ പി സ്‌കൂൾ അനാക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ