കൊറോണ

ലേഖനം

    നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ് കൊറോണ അഥവാ കോവിഡ് 19 . ഇതിൻറെ വരവ് മൂലം മുഴുവൻ ജനങ്ങളും ദുരിതം അനുഭവിക്കുകയാണ്. ഇതു പോലെയാണ് പ്രളയവും വന്നത് എന്നാൽ അതിനെ നാം അതിജീവിച്ചു. അതു പോലെ  കൊറോണയെയും നാം അതിജീവിക്കും സോപ്പുപയോഗിച്ചു നിരന്തരം കൈ കഴുകുക, കണ്ണിലും, മൂക്കിലും,വായിലും  തൊടുന്നത് ഒഴിവാക്കുക, പുറത്തിറങ്ങുന്നത്  പരമാവധി ഒഴിവാക്കുക. പനിയോ ചുമയോ എന്തെങ്കിലും ചെറിയ രോഗലക്ഷണം കണ്ടാൽ ഉടനെ വൈദ്യസഹായം തേടുക. സ‍ർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കൂ, ഈ നാടിനെ രക്ഷിക്കൂ. വ്യക്തിശുചിത്വം പാലിക്കുക.കൊറോണയിൽ നിന്നും നമുക്ക് മുക്തരാകാം. നമ്മുടെ നാടിനെ സംരക്ഷിക്കാൻ നമ്മൾ തന്നെ കൈ കോർക്കണം. നമുക്കൊരുമിക്കാം പുതിയൊരു കേരളത്തിനായ് 
"ഭയമല്ല ജാഗ്രതയാണ് വേണ്ടത് "