ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ചായ

11:36, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചായ | color= 5 }} <p>രാവിലെ സൂര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചായ

രാവിലെ സൂര്യൻ വെളിച്ചം പകർന്നു തുടങ്ങുന്ന സമയം. നേരം പരപരാ വെളുത്തു . അപ്പോഴേക്കും കല്യാണിയമ്മ എഴുന്നേറ്റിരുന്നു. രാവിലെ രാമേട്ടന്റെ കടയിൽ നിന്നു ചായ കുടിക്കുന്നതു കല്യാണിയമ്മയുടെ ശീലമായിരുന്നു. രാമേട്ടന്റെ കടയിലെ ചൂട് ചായകുടിച്ചാലെ കല്യാണിയമ്മക്ക് ഒരു ഉണർവ് കിട്ടുകയുണ്ടായിരുന്നുള്ളു. കല്യാണിയമ്മ ഒറ്റക്കാണ് താമസിക്കുന്നത് നല്ല വൃത്തിയുള്ള ഒരു കുഞ്ഞ് വീട് . രാവിലെ കടയിലേക്ക് പോകുമ്പോൾ കടകൾ അടച്ചി - ട്ടിരിക്കുന്നു. പോലീസുകാർ അടുത്തേക്കു വന്നു എന്നിട്ടു പറഞ്ഞു തുടങ്ങി ഇനി പുറത്ത് ഇറങ്ങി നടക്കരുത്. വലിയൊരു രോഗം ലോകം മൊത്തം പടർ - ന്നിരിക്കുകയാണ്. കല്യാണി - യമ്മ വീട്ടിലേക്ക് നടന്നു. വീട്ടി - ലെത്തിയപ്പോൾ ആശാപ്ര - വൃത്തക കാത്തു നിൽക്കുന്നു - ണ്ടായിരുന്നു. ആശാപ്രവത്തക പറഞ്ഞു അമ്മെ കൊറോണ എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുക -യാണ്. അമ്മ കൈകൾ സോപ്പും വെള്ളവും ഉപയാഗിച്ച് ഇടയ്ക്കിടെ കഴുകണം. വ്യക്തി ശുചിത്വവും പരിസരശുചി -ത്വവും പാലിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം. മാസ്ക് വയ്ക്കാൻ മറക്കരുത്. പിന്നെ അമ്മയ്ക്ക് പനിയോ ജലദോഷമോ വന്നാൽ എന്നെ വിളിക്കണം. വീട്ടിന് പുറത്ത് ഇറങ്ങരുത് . അമ്മയ്ക്കുള്ള ആഹാരം ഇവിടെ കൊണ്ടു - വരും വാങ്ങി കഴിച്ച് വീട്ടിന - കത്തു തന്നെ ഇരിക്കണം. അപ്പോഴേക്കും കല്യാണി - യമ്മയുടെ കണ്ണുകൾ കണ്ണു -കൾ നിറഞ്ഞു തുടങ്ങി. ആശാ - പ്രവൃത്തക കാര്യം തിരക്കി. കല്യാണിയമ്മ പറഞ്ഞു എന്റെ രണ്ട് മക്കൾ വിദേശത്താണ് . അവർക്ക് കുഴപ്പം ഉണ്ടാകുമോ മോളേ അവർ എവിടെ ആയാലും സുഖമായിരിക്കണം. പക്ഷെ അമ്മ ഇതുവരെ മക്കളുടെ കാര്യം പറഞ്ഞിട്ടി - ല്ലല്ലോ . മോളേ അവർ എന്നെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പക്ഷെ അവരെക്കുറിച്ച് മോശം പറയുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ആരോടും ഒന്നും പറയാത്തത്. ഇതുകേട്ട ശേഷം ആശാപ്രവൃത്തക അവിടെ നിന്നും പോയി.

അപ്പോഴും കല്യാണിയമ്മ - യുടെ നാവ് രാമേട്ടന്റ കടയി- ലെ ചായക്കായ് കൊതിച്ചു കൊണ്ടേയിരുന്നു.



സാന്ദ്ര. എസ്
6 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുര ഉപജില്ല
തിരുവനന്തരുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ