ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാറനല്ലൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്.
ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ | |
---|---|
വിലാസം | |
മാറനല്ലൂർ ഡി വി എം എൻ എൻ എം എച്ച്.എസ്.എസ് മാറനല്ലൂർ, , കൂവളശ്ശേരി, പി.ഒ, കാട്ടാക്കട 695512 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04712298709 |
ഇമെയിൽ | dvmnnmhss44027@gmail.com |
വെബ്‍സൈറ്റ് | http://dvmnnmhss44027.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 44027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഹേഷ് കുമാർ . ടി . എസ് |
പ്രധാന അദ്ധ്യാപകൻ | വി.എസ്. ഹരികുമാർ |
അവസാനം തിരുത്തിയത് | |
29-03-2020 | Sathish.sde |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധർമ്മംവീട് എം നാരായണൻ നായർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. അവികസിത മേഖലയിലായിരുന്ന മാറനല്ലുർ പ്രദേശത്ത് വികസനത്തിന്റെ പാത തുറക്കുന്നതിന്റെ ഭാഗമായി മാറനല്ലുറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവാദം ലഭിച്ച്, 1955 ജൂൺ 6-ാം തീയതി ഒരു അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1962 ൽ ഹൈസ്കൂളായും, 2000 ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരായണൻനായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. ആദ്യ പ്രഥമാധ്യാപകൻ ശ്രീ വി. ഗോപാലപിള്ളയും, ആദ്യ വിദ്യാർഥി കൂവളശ്ശേരി, രാമവിലാസം ബംഗ്ലാവിലെ ശ്രീ.കെ.രവീന്ദ്രൻനായരും ആണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി യ്ക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈടെക് പഠനം
ഹൈസ്കൂൾ തലത്തില് ഇരുപത്തി ആറും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികളും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ
മികവുറ്റതാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി. നേവൽ
- എൻ.സി.സി എയർഫോഴ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ. ടി. ക്ലബ്ബ്: 2009 മുതൽ 2017 വരെ തുടർച്ചയായി സംസ്ഥാന ഐ.ടി മേളയിൽ പങ്കാളിത്തം...
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യൽ സയൻസ് ക്ലബ്ബ്:
- പ്രവർത്തി പരിചയ ക്ലബ്ബ്:
മാനേജ്മെന്റ്
മാറനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ യശഃശരീരനായ എം.നാരായണൻ നായരാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസ്‍റ്റർ ശ്രീ. വി എസ് ഹരികുമാർ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. ടി എസ് മഹേഷ് കുമാർ .
മുൻ സാരഥികൾ
പ്രഥമ അധ്യാപകർ |
പ്രിൻസിപ്പൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|---|---|
|
|
|
വഴികാട്ടി
{{#multimaps: 8.4692524, 77.0737052| width=650px | zoom=16 }} , ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|