സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/എന്റെ ഗ്രാമം

പാലക്കാട്[[1]] ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി. തൃശ്ശൂർ[[2]]-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.)ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസമാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.എല്ലാ തലത്തിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ ഏകദോശം രണ്ടായിരത്തോളം വിദ്യാർത്തികൾ വിദ്യ അഭ്യസിച്ചുവരുന്നു.ആലത്തൂർ [[3]]താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.ഭാരതപ്പുഴയുടെ[[4]] പോഷകനദിയായ മംഗലം പുഴ[[5]] വടക്കഞ്ചേരി വഴി കടന്നു പോകുന്നു.പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.ശബരിമല[[6]] തീർത്ഥാടന കാലത്ത് തമിഴ് നാട്ടിൽ[[7]] നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സത്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്.'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും.

വടക്കഞ്ചേരി പട്ടണം
വടക്കഞ്ചേരി പട്ടണം

വടക്കഞ്ചേരി പട്ടണം

രാജ്യം - ഇന്ത്യ‌
സംസ്ഥാനം -കേരളം
ജില്ല -പാലക്കാട്
ഭാഷകൾ
ഔദ്യോഗികം -മലയാളം,ഇംഗ്ലീഷ്
സമയമേഖല -ഔദ്യോഗിക ഇന്ത്യൻ സമയം
( UTC + 5:30 )
പിൻ നമ്പർ -678683
ടെലിഫോൺ നമ്പർ -91 4922
വാഹന രജിസ്ട്രേഷൻ -KL-9,KL-49
അടുത്തുള്ള പട്ടണങ്ങൾ -തൃശ്ശൂർ,പാലക്കാട്
(രണ്ടും 33 കി. മി വീതം അകലെ)
ലോക്സഭാ മണ്ഡലം -ആലത്തുർ
നിയമസഭാ മണ്ഡലം -തരൂർ
പാലക്കുഴി വെള്ളച്ചാട്ടം
വാവ്മല
നെല്ലിയാമ്പതി (41 കി.മി.അകലെ)

2011-ലെ സെൻസസ് അനുസരിച്ച് 35,891 ആണ് വടക്കഞ്ചേരിയിലെ ജനസംഖ്യ.സാക്ഷരത ഏതാണ്ട് 95 ശതമാനം ഉണ്ട്.ജനസംഖ്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ ആണ്.മുസ്ലീം,ക്രിസ്ത്യൻ മതവിശ്വാസികളും ധാരാളമുണ്ട്.റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി.ധാരാളം റബ്ബർ തോട്ടങ്ങൾ വടക്കഞ്ചേരിയിൽ ഉണ്ട്.കൂടാതെ തെങ്ങ്,നെല്ല്,കുരുമുളക് തിടങ്ങിയവയും ധാരാളമായി കൃഷി ചെയ്തുവരുന്നു.