എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്പോർ‌ട്സ് ക്ലബ്ബ്-17

                      കലോത്സവത്തിനും ശാസ്ത്രോത്സവത്തിനും  മുമ്പന്തിയിൽ  എന്നപോലെ  കായിക മേളയിലും  ഒന്നാമത്  തന്നെയാണ് ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂൾ . 2017-2018 സ്കൂൾ വർഷത്തിൽ  സ്റ്റേറ്റ് മീറ്റ്  , നാഷണൽ  മീറ്റ്  എന്നിവടങ്ങളിലെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. 
                          പ്ലാശനാൽ സെൻറ് ആന്റണിസ്  എച്ച്.എച്ച് .എസ് -ൽ  വച്ച്നടന്ന സബ് ജില്ലാ കായിക മേളയിൽ  ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ  കരസ്ഥമാക്കി . 
        ഓക്ടോബർ 12,13,14 തീയതികളിൽ മരങ്ങാട്ടു പള്ളിയിൽ  വച്ച്നടന്ന ജില്ലാ കായിക മേളയിൽ ജെനറൽ സ്കൂളിലെയും  സ്പോർട്സ് ഡിവിഷനിലെയും    23 കുട്ടികൾ പങ്കെടുത്തു. 18 കുട്ടികൾക്ക് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടി. കുമാരി മിലു  ആൻ മാത്യു  ഡിസ്കസ്  ത്രോയിൽ  പുതിയ മീറ്റ് റെക്കോർഡ്  കുറിക്കുകയും ചെയ്തു.
       നവംബർ മാസം 22,23,24,25 തീയതികളിൽ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ  വച്ച്നടന്ന സംസ്ഥാന  കായിക മേളയിൽ 18  കുട്ടികൾ പങ്കെടുക്കുകയും കുമാരി മിലു  ആൻ മാത്യു  ഡിസ്കസ്  ത്രോയിൽ സ്വർണ്ണമെഡലും കുമാരി ജൂബി ജേക്കബ് 100 മീറ്റർ ഹർഡിൽസ്, 600 മീറ്റർ എന്നിവയിൽ സ്വർണ്ണമെഡലും 4x100 മീറ്റർ റിലേയിൽ  വെങ്കലമെഡലും കുമാരി ആൻ റോസ് ടോമി 100 മീറ്റർ , 200 മീറ്റർ എന്നിവയിൽ വെങ്കലമെഡലും 4x100 മീറ്റർ റിലേയിൽ  സ്വർണ്ണമെഡലും ,കുമാരി അന്നാ തോമസ് മാത്യു 100 മീറ്റർ ഹാർഡിൽസിൽ വെള്ളിമെഡലും കരസ്ഥമാക്കി . ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.
                     ഡിസംബർ 8 മുതൽ 11 വരെ തീയതികളിൽ ഭോപ്പാലിൽ വച്ച് നടന്ന ദേശീയ സ്കൂൾ മീറ്റിൽ ജൂനിയർ വിഭാഗത്തിൽ കുമാരി  ആൻ റോസ് ടോമി 4x100 മീറ്റർ റിലേയിൽ  സ്വർണ്ണമെഡലും ,കുമാരി അന്നാ തോമസ് മാത്യു 100 മീറ്റർ ഹാർഡിൽസിൽ വെങ്കലമെഡലും  നേടുകയുണ്ടായി .
                  2018 ജനുവരി മാസം 18 മുതൽ 21 വരെ തീയതികളിൽ മഹാരാഷ്ട്രയിൽ വച്ചു നടന്ന ദേശീയ സ്കൂൾ മീറ്റിൽ സബ് ജൂനിയർ വിഭാഗത്തിൽ കുമാരി മിലു  ആൻ മാത്യു  ഡിസ്കസ്  ത്രോയിലും കുമാരി ജൂബി ജേക്കബ്  മീറ്റർ ഹർഡിൽസ്, 600 മീറ്റർ എന്നിവയിലും കേരളത്തെ പ്രതിനിധീകരിച്ചു  മത്സരിക്കുകയുണ്ടായി.
                    സെപ്റ്റംബർ 7 മുതൽ 9 വരെ തീയതികളിൽ തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന അമചർ അത്‌ലറ്റിക് മീറ്റിൽ  9 കുട്ടികൾ പങ്കെടുത്തു . കുമാരി  ആൻ റോസ് ടോമി 100 മീറ്റർ ഹാർഡിൽസിലും  മിഡ് ലെ  റിലേയിലും  കുമാരി  ഡാലിയ പി.ലാൽ  ലോങ്ങ്ജംപിലും,  കുമാരി ലിയാൻ എലിസബത്ത് ജോസഫ്  ഹൈജംപിലും സ്വർണ്ണമെഡൽ  നേടുകയുണ്ടായി . കുമാരി അന്നാ തോമസ് മാത്യു 100 മീറ്റർ ഹാർഡിൽസിലും  കുമാരി മിലു  ആൻ മാത്യു  ഡിസ്കസ്  ത്രോയിലും കുമാരി ജൂബി ജേക്കബ്  600 മീറ്ററിൽ വെങ്കലമെഡലും നേടുകയുണ്ടായി . കുമാരി ജൂലി ജോൺസൻ  മിഡ് ലെ  റിലേയിൽ സ്വർണ്ണമെഡൽ  കരസ്ഥമാക്കി . എല്ലാവരും ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.
                  സെപ്റ്റംബർ 27 മുതൽ 30 വരെ തീയതികളിൽ തിരുവനന്തപുരത്തു വച്ചു നടന്ന ദേശീയ സൗത്ത് സോൺ അത്‌ലറ്റിക് മീറ്റിൽ മൂന്നു കുട്ടികൾ പങ്കെടുക്കുകയും കുമാരി  ഡാലിയ പി.ലാൽ  ലോങ്ങ്ജംപിലും  സ്വർണ്ണമെഡലും കുമാരി  ആൻ റോസ് ടോമി  100 മീറ്റർ ഹാർഡിൽ  വെള്ളിമെഡലും, കുമാരി ലിയാൻ എലിസബത്ത് ജോസഫ്  ഹൈജംപിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.
              നവംബർ 16 മുതൽ 20 വരെ തീയതികളിൽ ആന്ധ്രാ പ്രദേശിൽ വച്ചു നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കുമാരി  ഡാലിയ പി.ലാൽ  ലോങ്ങ്ജംപിലും  സ്വർണ്ണമെഡലും കുമാരി  ആൻ റോസ് ടോമി  100 മീറ്റർ ഹാർഡിൽ  വെള്ളിമെഡലും നേടുകയുണ്ടായി.
           നവംബർ 24 മുതൽ 26 വരെ തീയതികളിൽ ആന്ധ്രാ പ്രദേശിൽ വച്ചു നടന്ന ദേശീയ ഇൻറ്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റിൽ  കുമാരി  അലീന വർഗീസ് 100 മീറ്റർ ഹാർഡിൽ വെങ്കലമെഡൽ  നേടുകയും മറ്റു മൂന്നു പേർ വിവിധ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചു  മത്സരിക്കുകയും ചെയ്തു.
         വിവിധ മത്സരങ്ങളിലായി 8  പേർ സംസ്ഥാനതലത്തിലും  4  പേർ  ദേശീയതലത്തിലും  വിജയം  കൈവരിച്ചു. 
     ഖേലോ  ഇന്ത്യ  മത്സരത്തിലും  നമ്മുടെ സ്കൂളിലെ രണ്ടു കുട്ടികൾ പങ്കെടുത്തു .  വിജയം നേടാനും കഴിഞ്ഞു . കുമാരി അന്നാ തോമസ് മാത്യു 100 മീറ്റർ ഹാർഡിൽസിലും കുമാരി ആൻ റോസ് ടോമി  4x100 മീറ്റർ റിലേയിലും പങ്കെടുത്തു . കുമാരി ആൻ റോസ് ടോമിക്ക്  4x100 മീറ്റർ റിലേയിൽ  സ്വർണ മെഡലും നേടാനും കഴിഞ്ഞു .കായികരംഗത്തു  ഈ സ്കൂൾ മുൻപന്തിയിലാണ് .
കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന  സ്പോർട്സ് ഹോസ്റ്റൽ ഇവിടെ ഉണ്ട്. 28  കായിക താരങ്ങൾ ഇവിടെ പരിശീലനം നേടിവരുന്നു . 2018 -19 വർഷത്തിൽ  11 കുട്ടികൾ  സംസ്ഥാന ഇന്റർ ക്ലബ് കായിക മത്സരത്തിൽ പങ്കെടുത്തു .16  വയസ്സിൽ താഴെ വിഭാഗത്തിൽ ഓവർ ഓൾ  ചാമ്പ്യൻ ഷിപ് കരസ്ഥമാക്കി .          (3   സ്വർണ്ണം , 2  വെള്ളി , 7 വെങ്കലം )
Sports state meet
State meet 2018
Ann Rose Tomy
Dalia P Lal
State Meet
State Winners
National Winners