ജി.എച്ച്.എസ്.എസ്. അരീക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്


സോഷ്യൽ സയൻസ് ക്ലബ്ബ്

ഹിരോഷിമദിനാചരണം

ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ചാർത്തി.

പുരാവസ്തു കൗതുകം

ഞങ്ങളുടെ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കൾ ശേഖരിച്ച വീട്ടിലേക്ക് പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനം. വളരെ ആവേശകരവും അവിസ്മരണീയവുമാണ്.. എല്ലാ പരിപാടികളും പോലെ ഇതും വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തത്തിന് ഒരുത്തമനിദർശനമാണ്,എല്ലാ കുട്ടികൾക്കും അവിടെ നിന്നും പഴയ കാല ഒരു രൂപാ നോട്ടുകൾ സമ്മാനമായി ലഭിച്ചു.

 
കൈമുദ്രകൾ
 
പഴയ വീട്ടുപകരണങ്ങൾ
 
പുരാവസ്തുക്കൾ