എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ

03:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ
വിലാസം
കറുകച്ചാൽ

കറുകച്ചാൽ പി.ഒ,
കോട്ടയം
,
686540
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04812485139
ഇമെയിൽKPLY32038@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് . രേണു
പ്രധാന അദ്ധ്യാപകൻമായാദേവി . ബി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരതകേസരീ ശ്രീ മന്നത്ത് പത്മനാഭൻ ആണ് സ്കൂളിന്റെ സ്ഥാപകൻ . 1091 ഇടവം 16ന് പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു.നടമേൽ ഇരവിക്കുറുപ്പിന്റെ വക ഒരു കെട്ടിടത്തിൽ ഇരുപത്തൊന്ന് വിദ്യാർത്ഥികളോട് കൂടിയാണ് സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥിലാസ്ഥാപനം നിർവഹിച്ചത് ചിറ്റല്ലൂർ സി കെ കൃഷ്ണപിള്ളയായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജൻമദിനത്തിലായിരുന്നു ആ മംഗളകർമ്മം.സ്കൂൾ നിർമ്മാണ ഘട്ടങ്ങളിൽ സഹായിക്കാൻ ശ്രീ പനയ്ക്കാട്ട് പരമേശ്വരകുറുപ്പുമുണ്ടായിരുന്നു. കറുകച്ചാലിൽ ഉയർന്നു വരേണ്ട സ്കൂളിനേക്കുറിച്ച് അദ്ദേഹത്തിന് ഉദാത്തസങ്കൽപ്പങ്ങളുണ്ടായിരുന്നു. ഹരിദ്വാറിലെ ഗുരു കുലങ്ങൾ, ടാഗോറിന്റെ ശാന്തി നികേതനം എന്നിവയുമായി ബന്ധപ്പെട്ടു. അവിടെ നിന്നു കിട്ടിയ ലഘുലേഖകളും പുസ്തകങ്ങളും സി ഗോപാലപിള്ളയേക്കൊണ്ട് പരിഭാഷപ്പെടുത്തി കാര്യങ്ങൾ മനസ്സിലാക്കാൻ യത്നിച്ചു.സ്കൂൾ കെട്ടിടം പണിയിക്കാനായി ഞരു പാട് ക്ലേശവും കഷ്ടപ്പാടും അനുഭവിച്ചു. കാൽനടയായി സംഭാവന പിരിച്ചും പാഴ്തത്തടികൾ സമ്പാദിച്ചും പണി നടത്തി. സ്കൂൾ കെട്ടിടനിർമ്മാണത്തിൽ ഗവൺമെന്റ് ചെയ്ത ചില്ലറ സഹായങ്ങൾ വിസ്മരിക്കാവുന്നതല്ല. അന്നത്തെ ദിവാൻ പാലക്കാട്ട് സ്വദേശിയായ മന്നത്തു കൃഷ്ണൻ നായർ മണിമല റേഞ്ചിൽ പെട്ട കുടിപ്പുരയിടങ്ങളിൽ നിന്നും മുന്നൂറ്റമ്പത് കണ്ടി തേക്ക് തടിക്കുള്ള സർക്കാരിന്റെ പകുതി അവകാശം സർവീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. ഈ തടികൾ കാള വണ്ടി വഴി കറുകച്ചാലിലേക്കും ചങ്ങാടം വഴി ചങ്ങനാശേരിയിലേക്കും എത്തിക്കാൻ ഇദ്ദേഹം വളരെ കഷ്ടപ്പെട്ടു. കെ കേളപ്പൻ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.സ്കൂൾ പണിതു കൊണ്ടിരുന്നപ്പോൾ സ്കൂൾ ഇൻസ്പക്ടർ പരിശോധനയ്ക്കെത്തി. പക്ഷേ സ്കൂളിന് മേൽക്കൂര പണിയുന്നതേ ഉണ്ടായിരുന്നുള്ളു. സത്യ വിരുദ്ധമായി സ്കൂൾ പണി തീർന്നു എന്ന് എഴുതി അയയ്ക്കാൻ പ്രേരിതനായ ഹെഡ്മാസ്റ്റർ ഇൻസ്പക്ടർ വന്നപ്പോഴേക്ക് സ്ഥലം വിട്ടു. പിന്നീട് ജി ശങ്കരൻ നായർ (കുടിയാൻ ശങ്കരൻ നായർ)ഹെഡ് മാസ്റ്ററായി.അദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ പൂർണ്ണ മിഡിൽ സ്കൂൾ ആയി തീർന്നു.പിന്നീട് പതിന്നാലു വർഷം ആ നിലയിൽ പ്രവർത്തിച്ചു. കൈനിക്കര പത്മനാഭ പിള്ളയുടെ പരിശ്രമം കൊൺാണ് അത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ശ്രീ നടമേൽ ഇരവിക്കുറുപ്പും കുന്നപ്പള്ളി നാരായണൻ നായരും കൂടി സംഭാവന ചെയ്ത 87 ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ കൈനിക്കര കുമാരപ്പിള്ളയിടെ കാലത്ത് സ്കൂൾ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്ത് തെങ്ങിൻ തൈകളും റബ്ബർ മരങ്ങളും കൃഷി ചെയ്തു. ഇവയുടെ മേൽനോട്ടം നായർ സർവീസ് സൊസൈററിയാണ് നടത്തുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏകദേശം മൂന്നര ഏക്കർ സ്ഥലത്താണ്. ഇവിടെ അഞ്ചാം ക്ലാസു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നടക്കുന്നുണ്ട്. ശ്രീമതി എ സുമാ ദേവി ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.ശ്രീമതി എൻ മൃദുലയാണ് ഹെഡ് മിസ്ട്രസ്. == പാഠ്യേതര പ്രവർത്തനങ്ങൾ ==കറുകച്ചാൽ എൻ എസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പല തരത്തിലുള്ള പാഠ്യേ‍‍തര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദർശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ് മല്സരം നടത്തി.

  • ക്ലാസ് മാഗസിൻ.

സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി എം ജി ലീലാമണി ആണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ടീച്ചർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കാറുണ്ട്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ.

മാനേജ്മെന്റ്

ശ്രീ രവീന്ദ്രനാഥൻ നായർ സാറാണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1 കെ കേളപ്പൻ നായർ 2 ജി ശങ്കരൻ നായർ 3 കൈനിക്കര കുമാരപിള്ള ................................ ................................ 50 ശിവരാമപ്പണിക്കർ 51 ആനന്ദവല്ലി 52 ഭാരതിയമ്മ 53 അരവിന്ദാക്ഷൻ നായർ 54 ഉദയകുമാർ 55 കൃഷ്ണൻ കുട്ടി 56 ഒ എൻ ഗോപാലകൃഷ്ണൻ നായർ 57 എസ് ഗീത 58 വിജയകുമാരി 59 മൃദുല എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


പ്രധാന സംഭവങ്ങൾ

  • വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പ്രതിജ്ഞയെടുക്കൽ ചടങ്ങു്


  • റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ
 
റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾ