ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ

സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ. .

ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
വിലാസം
കട്ടിപ്പാറ

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-08-201747071



കോഴിക്കോട് ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമമായ
കട്ടിപ്പാറ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി 

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ. 1981-1984 കാലഘട്ടത്തില്‍ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദര്‍. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ ഉണ്ടായത് .1982 ല്‍ 8-ാം ക്ലാസ്സില്‍ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകള്‍ തുടങ്ങിയത് .തുടക്കത്തില്‍ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചിരുന്നത് ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സ്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചു. 1987ല്‍ ഈ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലായി. 2010 ല്‍ ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.


                                               ഹോളി ഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ
                                 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി  2017


27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വ‍ൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുകയും തുടര്‍ന്ന് "ഗ്രീന്‍ പ്രോട്ടോക്കോള്‍ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തില്‍ പ്രഭാഷണം നടത്തി. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും വിദ്യാലയ അഭ്യ‌ുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയംതീര്‍ത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.


 
pothu vidhyabhyasa samrakshana yatnjam

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികള്‍, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബും ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി
  • സ്ക്കൗട്ട് & ഗൈഡ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷ​ണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയില്‍ മാത്രം 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ.ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 84 അലക്സാണ്ടര്‍ കെ എ
1984 - 87 സി റ്റി ജോസഫ്
1987 - 89 സിസ്റ്റര്‍. ലീന
1989 - 92 ജോര്‍ജ്ജ് ഉതുപ്പ്
1992 മാത്യു കാനാട്ട്
1992 - 94 മൈക്കിള്‍ പി ഐ
1994 - 95 പി എ ആന്റണി
1995 - 98 ജോസഫ് കെ ജെ
1998 - 2002 ജോണ്‍ റ്റി ജെ
2002 -2007 ബേബി മാത്യു
2007 - 2008 എം.വി ജോസ്
2008 - 2010 എം വി വല്‍സമ്മ
2010 - 12 ലില്ലി തോമസ്
2012 - 14 കെ ജെ ആന്റണി
2014 - 15 വി ഡി സേവ്യര്‍
2015-2017 തങ്കച്ചന്‍ എ എം 2017 June 1 onwards മറിയാമ്മ ചെറിയാന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.42972" lon="75.94883" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.404228, 75.966125, SMHS Koodathayi SMHS Koodathayi 11.442003, 75.943851, hfhs kattipara </googlemap> </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.