LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് 2025-2028

പ്രവേശനോത്സവം(02/06/25)

പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോസും ഡിജിറ്റൽ പോസ്റ്ററുകളും തയ്യാറാക്കി.ഇത്തവണ സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചത് എ ഐ നോറ ടീച്ചർ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു കുട്ടികളുമായി സംവദിച്ചും പാട്ടുപാടിയും ഒപ്പം നിന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് കൗതുക കാഴ്ചയായി മാറി .കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ഈ രണ്ട് റോബോട്ടുകളും താരമായി .സ്കൂളിലെ അഡൽറ്റിങ്കറിങ് ലാബും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സംയുക്തമായാണ് റോബോട്ട് രൂപകല്പന ചെയ്തത്. ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത 2023 26 ബാച്ചിലെ അംഗമായ ജാസി ബ് എംഎം എന്ന വിദ്യാർത്ഥിയാണ് ഈ റോബോട്ടുകൾ രൂപകല്പന നൽകാൻ നേതൃത്വം നൽകിയത്.  ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ  ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും സ്കൂളിലെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും വഴി കാണിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റികോർണറിൽ തയ്യാറാക്കിയ സ്കൂൾ റേഡിയോ പരിപാടികൾ കുട്ടികളെ ആകർഷിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേകം സെൽഫി പോയിന്റും തയ്യാറാക്കി. സ്കൂളിൽ അന്നേദിവസം നടന്ന പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ ഡോക്യുമെന്റേഷൻ ടീമിൻറെ നേതൃത്വത്തിൽ നടന്നു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ (25/06/25)

ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു. താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിക്കുകയും ലിറ്റിൽ കൈറ്റസ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.  സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  ലാബിൽ പരീക്ഷയ്ക്ക് ഉള്ള സജ്ജീകരണങ്ങൾ നടത്തി. കുട്ടികൾക്ക് ഡെമോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരീക്ഷ പരിചയപ്പെടുത്തി. ലിറ്റിൽ  കൈറ്റു മെന്റർമാരായ ഫിർദൗസ് ബാനു, റീഷ, എസ് ഐ ടി സി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 130 കുട്ടികൾ അപേക്ഷ നൽകുകയും 127 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.

ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് (10/07/25)

കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിലെ വിദ്യാർഥികൾക്ക് ത്രീഡി ആനിമേഷൻ വർക്ക് ഷോപ്പ് തുടങ്ങി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പൂർവവിദ്യാർത്ഥിയും ഇൻസ്പെയർ അവാർഡ് ജേതാവുമായ  മുഹമ്മദ് അസ്നാദ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഈ പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. എച്ച് എസ് യു പി സീനിയർ അസിസ്റ്റന്റ് മാരായ  അഷ്റഫ് കെ കെ, നിഷ പി, ഡെപ്യൂട്ടി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി, എച്ച്എസ് യുപി, എസ് എസ് ആർ ജി കൺവീനർമാരായ ബഷീർ കെ എൻ, ഹൈദ്രോസ് എൻ വി, സ്കൂൾ എസ് ഐ ടി സി ഗോപകുമാർ, ലിറ്റിൽ കൈറ്റ് മെന്റർമാരായ റീഷ പി,ഫിർദോസ് ബാനു കെ, വിജിത, ഷിജിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ വെച്ച് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജാസിബ് എം എം എന്ന വിദ്യാർത്ഥിയെയും ത്രീഡി ആനിമേഷൻ ക്ലാസ്സ് എടുക്കുന്ന മുഹമ്മദ് അസ്നാദിനെയും  അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ്‌  ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ജൂൺ മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു.