ഗവഃ എൽ പി എസ് വെള്ളനാട്
== സ്കൂളിന്റെ ചരിത്രപശ്ചാത്തലം 1891-മുതല്‍ 1964-വരെ ഇപ്പോള്‍ ഗവ.V & HSS പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1961-ല്‍ HS ആയി മാറിയപ്പോള്‍ പ്രൈമറി വേര്‍തിരിച്ചു. 1964-ല്‍ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ നാലുവരെ ഓരോ ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോള്‍ ഒരു ഇരുനില കെട്ടിടവും ഒരു പെര്‍മനന്‍റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികള്‍, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം, ഒരു സ്റ്റോര്‍ റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 496 കുട്ടികള്‍ ഉണ്ട്.
ഗവഃ എൽ പി എസ് വെള്ളനാട് | |
---|---|
വിലാസം | |
വെള്ളനാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി വി.എസ് |
അവസാനം തിരുത്തിയത് | |
22-01-2017 | 42531 |
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ. ജെ. ഡെന്നിസണ്‍ സാറായിരുന്നു. അദ്ദേഹം ദീര്‍ഘകാലം ഈ വിദ്യാലയത്തില്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേര്‍ന്ന് അശ്രാന്തം പരിശ്രമിച്ചതിന്‍റെ ഫലമായി ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം വളര്‍ന്നു. ഇന്ന് എല്ലാ ക്ലാസുകളിലും ഫാന്‍ എന്നിവ ഉണ്ട്. എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയില്‍ ചെറിയ കസേരകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.
ആദ്യത്തെ പ്രഥമാധ്യാപകന്‍ : ശ്രീ. ജെ. ഡെന്നിസണ്‍
ആദ്യ വിദ്യാര്‍ത്ഥി : നിലവിലുള്ള അഡ്മിഷന്‍ രജിസ്റ്ററില്‍ കാണുന്നത് 1. കൃഷ്ണന്‍ നായര്‍. വി.,
തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
==
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.561937, 77.056472 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |