ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ/എന്റെ ഗ്രാമം
ഇടുക്കി ജില്ല വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ഊരാളി വിഭാഗത്തിൽ പെട്ട ആദിവാസി സമൂഹത്തിലെ ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു.
-
കുറിപ്പ്1
-
കുറിപ്പ്2
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വനപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്
വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ വിദ്യാലയ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ, ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ വളരെ അടുത്താണ്.
അടുത്തുള്ള പട്ടണം വണ്ടിപ്പെരിയാർ ആണ് . വണ്ടിപ്പെരിയാറിൽ നിന് ഏഗദേശം ആറ് കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചിത്രശാല
-
സ്കൂൾ പ്രധാന കെട്ടിടം
-
ഗ്രാമ പ്രദേശം
-
ഗ്രാമ പ്രദേശം
-
അടുക്കള തോട്ടം നിർമാണം
-
കുട്ടികളുടെ നിർമ്മിതി
-
ഹൈ സ്കൂൾ കെട്ടിടം
-
തോട്ടം നിർമ്മാണം
-
തോട്ടം നിർമ്മാണം
-
പ്രകൃതി രമണീയത
-
ശുചീകരണം
-
ശുചീകരണം