ഗവ എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
പാങ്ങോട് ഗവ. എൽ .പി.സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എംഎം ഷാഫി അവർകൾ ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ ഹാഷിം സംസാരിച്ചു പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മധുരം നൽകി കുരുന്നുകളെ വരവേറ്റു




പരിസ്ഥിതിദിനം
2024 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തുപിടിഎ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു അടുക്കള തോട്ട നിർമ്മാണത്തിനും പ്രാമുഖ്യം നൽകി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി
