ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
.
ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ | |
---|---|
വിലാസം | |
പുത്തൻചിറ പുത്തൻചിറ പി ഒ, പിൻ:680682, തൃശൂർ ജില്ല. , പുത്തൻചിറ പി.ഒ. , 680684 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0480 2891926 |
ഇമെയിൽ | gvhssputhenchira@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23062 (സമേതം) |
എച്ച് എസ് എസ് കോഡ് | 08131 |
വി എച്ച് എസ് എസ് കോഡ് | 908022 |
യുഡൈസ് കോഡ് | 32071601404 |
വിക്കിഡാറ്റ | Q64090792 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 225 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രെഞ്ജിൻ ജെ പ്ലാക്കൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജെയ്സി ആന്റണി |
പ്രധാന അദ്ധ്യാപകൻ | മറിയം എം എ |
പി.ടി.എ. പ്രസിഡണ്ട് | റാഫി വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിഫാനത്ത് |
അവസാനം തിരുത്തിയത് | |
27-06-2024 | 23062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എൽ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണൻ നമ്പൂതിരി 3 ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നൽകുകയുണ്ടായി. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. 1991 ൽ VHSE ആരംഭിച്ചു 2004 ഹയർ സെക്കണ്ടറിയും ആരംഭിച്ചു .
അക്കാദമികം
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മുൻ M LA T N പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മൂന്നു ലക്ഷം രൂപയ്ക്കു നിർമിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞതോടുകൂടി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മികവ് പുലർത്തുന്നു . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് എട്ടു ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.ഇതോടെ ആധുനിക സൗകര്യങ്ങളോടുകൂടി യുള്ള ക്ലാസ് മുറികളോടുകൂടി അടുത്ത അധ്യയന വർഷം ആരംഭിക്കാൻ കഴിയും. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും സ്കൂളിന് ആകർഷകമായ കവാടവും ചുറ്റുമതിലിന്റെയും നിർമാണം അവസാന ഘട്ടത്തിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം 2018 ഓഗസ്റ്റ് മാസം 6 നു ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ വൈ മോഹൻദാസ് നിർവഹിക്കുകയുണ്ടായി.,
- സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്
വിദ്യർത്ഥികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ലഹരി വിരുദ്ധ മനുഷ്യ മതിൽ സ്കൂളിന് ചുറ്റും സംഘടിപ്പിക്കുകയുണ്ടായി.
ആഘോഷങ്ങൾ
വിജയോത്സവം 2018 മാർച്ചിലെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സ്കൂളിൽ വിജയോത്സവം നടത്തുകയുണ്ടായി .കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ഉദ്‌ഘാടനം നിർവഹിച്ചു
സാമൂഹിക പങ്കാളിത്തം
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രധാനാധ്യാപകർ | കാലയളവ് |
---|---|
എൻ എസ് കാർത്തികേയ മേനോൻ | 01/01/1997 - 31/03/1997 |
കെ യു ശുഭ | 07/05/1997 - 31/03/2000 |
കെ എം അബ്‌ദുറഹിമാൻ | 05/05/2000 - 31/03/2001 |
മീര പി കെ | 01/06/2001 - 31/05/2002 |
എം എൻ ലീല | 03/06/2002 - 31/03/2005 |
ടി കെ എമി | 16/05/2005 - 01/06/2006 |
പി പി ഔസേപ്പുണ്ണി | 01/06/2006 - 01/06/2007 |
മേരി ജോസഫ് കെ | 01/06/2007 - 31/03/2010 |
കെ എം നാണു | 31/05/2010 - 14/01/2011 |
എ കൃഷ്ണൻ | 30/03/2011 - 31/03/2001 |
വത്സല സി ഐ | 22/06/2011 - 02/06/2012 |
പ്രഭ ടി സി | 04/06/2012 - 01/06/2015 |
ഷീല ടി സി | 03/06/2015 - 31/05/2017 |
ലത കെ എം | 01/06/2017 - 30/04/2021 |
സുരേഷ് കെ കെ | 05/07/2021 -18/06/2024 |
മറിയം എം എ | 19/06/2024- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപക അനധ്യാപക ജീവനക്കാർ
മറിയം എം എ | പ്രധാന അധ്യാപിക |
---|---|
ലിറ്റി ആന്റണി എൻ | മലയാളം |
പി.ബി പ്രീതി | ഇംഗ്ലീഷ് |
കെ.കെ അംബിക | ഹിന്ദി |
എം.ആർ ആംസൺ | ഫിസിക്കൽ സയൻസ് |
സൂനം വി ആനന്ദ് | നാച്ചുറൽ സയൻസ് |
ഉപേന്ദ്രൻ കെ പി | മലയാളം |
ലിൻസി തോമസ് | ഗണിതം |
ജിജോ പോൾ സി | ഗണിതം |
ടി.വി ബിന്ദു | സാമൂഹ്യശാസ്ത്രം |
സിന്ധു എൻ ഡി | സംസ്കൃതം |
അമ്പിളി കെ ആർ (ക്ലാർക്ക്) സുചിത (ഒ.എ) ദീപ (ഒ.എ) ബിജു (എഫ് ടി സി എം )
എഡിറ്റോറിയൽ ബോർഡ്
റ്റി ആർ കിരൺ, ആയിഷ നസീർ കെ എൻ, അഹദിയ പറവിൻ, അഹല്യ സി വി
വഴികാട്ടി
{{#multimaps:10.27439,76.24608 |zoom=18}} റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും ബസ്സ് വഴി പുത്തൻചിറയിലെത്താം. റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവയാണ്.