എന്റെ വിദ്യാലയം

  • കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു.
  • ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു
  • കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ മാടായി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം ഇന്ന് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ വളരെ മുൻപിലാണ്
  • ഭൗതിക സാഹചര്യവും മറ്റു സൗകര്യങ്ങളും മെച്ചപ്പെട്ട ഈ വിദ്യാലയം ഇന്ന് ഏറ്റവും കൂടുതൽ കുട്ടികളെ പത്താംതരം പരീക്ഷക്കിരുത്തുന്ന ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ്
  • പ്രശസ്തരായ ഒട്ടേറെ പേർ  പഠിച്ചിറങ്ങിയ ഒരു വിദ്യാലയമാണിത്.

ചിത്രശാല

<gallary> പ്രമാണം:13039 ghss klm.jpg| എന്റെ വിദ്യാലയം </gallary>