ഗവ.യുപി എസ് രാമപുരം /പഠനയാത്ര/എനർജിമെനേജ് മെൻറ് സെൻറർ

18:23, 13 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ)

സയൻസ് ക്ലബിൻെയും ഊർജക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ 60ഓളം കുട്ടികളും 15 അധ്യാപകരും ചേർന്ന സംഘം തിരുവനന്തപുരം ശ്രീകാര്യത്ത് സ്ഥിതിചെയ്യുന്ന എനർജിമെനേജ് മെൻറ് സെൻററിൽ എത്തിച്ചേർന്നു. എനർജിമെനേജ് മെൻറ് സെൻറർ നമുക്കൊരുക്കിയ ചായസൽക്കാരവും കൂടാതെ പ്രക‍ൃതിക്ക് ഇണങ്ങുന്ന നല്ലഭംഗിയുള്ള തുണി സഞ്ചി എത്തിച്ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും നൽകുകയുണ്ടയി.

എനർജിമെനേജ് മെൻറ് സെൻെറർ


തുടർന്ന് ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസായിരുന്നു. ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്തു. ക്ലാസുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ വിദ്യാർത്ഥികൾഉന്നയിച്ചു. ശേഷം ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സിനിമയായിരുന്നു. ശോഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സെൻെററിൽ നൽകി . സെൻെററിൽ സഥാപിച്ചിട്ടുള്ള ഊർജസംരക്ഷണഉപകരണങ്ങളുടെ ഉപയോഗം കണ്ടുമനസിലാക്കി വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യം ജനിപ്പിച്ചത് ഇലക്ട്രിക് സൈക്കിളായിരുന്നു. സൈക്കിൾ ചവിട്ടാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. സ്കൂളിനുവേണ്ടി ഒരു നോട്ടീസ് ബോർഡും സന്ദർശിച്ച എല്ലാ അധ്യാപകർക്കും എൽ ഇ ‍ഡി ബൾബും സെൻെററിൽ നിന്നും ലഭിച്ചു.