സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയായി പൂന്തുറ എന്ന കടലോരഗ്രാമത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂൾ.
"മാതൃ ദേവോഭവ, പിതൃ ദേവോഭവ, ആചാര്യ ദേവോഭവ, അതിഥി ദേവോഭവ "
മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവതുല്യം കരുതണം എന്നാണ് ആർഷ ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ആധുനികതയുടെ അതിശീഘ്രമായ ഗതിവേഗത്തിൽപ്പെട്ടു സഞ്ചരിക്കുന്ന നവയുഗം ഈ മര്യാദകളൊക്കെ മറന്നുപോയിരിക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്ത് പാകുക എന്ന മഹനീയമായ ലക്ഷ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ധർമ്മമായി മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ | |
---|---|
വിലാസം | |
പൂന്തുറ സെന്റ്. ഫിലോമിനാസ് ജി എച്ച് എസ് പൂന്തുറ , പൂന്തുറ പി.ഒ. , 695026 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2381285 |
ഇമെയിൽ | philghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43065 (സമേതം) |
യുഡൈസ് കോഡ് | 32141102501 |
വിക്കിഡാറ്റ | Q64035661 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 75 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 2254 |
ആകെ വിദ്യാർത്ഥികൾ | 2254 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജി വി ടി |
പി.ടി.എ. പ്രസിഡണ്ട് | യൂസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ |
അവസാനം തിരുത്തിയത് | |
26-02-2024 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ വർഷത്തെ പാരമ്പര്യം പേറുന്നു. തിരുവനന്തപുരം കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു പൂന്തുറ.' 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു. ക്രമേണയുള്ള വളർച്ചയുടെഫലമായി 1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. (തുടർന്ന് വായിക്കുക)
പൂന്തുറയെക്കുറിച്ച് കൂടുതൽ അറിയാൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകപൂന്തുറ നമ്മുടെ നാട്
വിദ്യാർഥികൾ തയ്യാറാക്കിയ പൂന്തുറ ചരിത്രം
സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളും കാണാൻ ഇവിടെ ക്ലിക് ചെയ്യുക
ആനുകാലികം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിനും, യു പി യ്ക്കും, എൽ പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, ഓരോ ക്ലാസ്സിനും പ്രത്യേകം ശുചിമുറികൾ കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
സ്കൂൾ ലൈബ്രറി, എ ടി എൽ , സയൻസ് ലാബ്, ശുചിമുറികൾ, മൈതാനം, പൂന്തോട്ടം
സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
സ്കൂൾ വിവരങ്ങൾ
'തിരുവനന്തപുരം കോർപറേഷനിലെ' മാണിക്കവിളാകം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിന്റെ സ്ഥാനം.
ഹൈടെക് വിദ്യാലയം
2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . ഇതിന്റെ ഭാഗമായി സെന്റ് ഫിലോമിലാസിൽ 12 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി. 12 ക്ലാസ് മുറികളും 'ഹൈടെക്' ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി. തുടർന്ന് വായിക്കുക
മാനേജ്മെന്റ്
കനോഷ്യൻ സന്യാസിനികൾ അഥവാ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി' ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.
ഉദ്യോഗസ്ഥ വൃന്ദം
ഈ വിദ്യാലയം നൂറു മേനി മികവ് ഉള്ളതാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക വൃന്ദവും അനദ്ധ്യാപകരും മാനേജ്മെന്റും ... സ്നേഹം, ഐക്യം, സഹകരണം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു മുന്നോട്ടുപോകുന്ന, ഈ കരുത്തു തന്നെയാണ് ഈ തീരദേശ വിദ്യാലയത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത്.
ഹൈസ്കൂൾ അധ്യാപകർ
അപ്പർ പ്രൈമറി / ലോവർ പ്രൈമറി അദ്ധ്യാപകർ
അനധ്യാപകർ
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ
വിശുദ്ധ മാഗ്ദലിന്റെ വിശുദ്ധിയും ധീരതയും ഉൾക്കൊണ്ടു ജീവിക്കുവാനും വ്യക്തമായ നിലപാടെടുക്കാനും കഴിയുന്ന ഒരു പെൺസമൂഹത്തെ രാജ്യത്തിനു നൽകുക എന്നതാണ് സെന്റ് ഫിലോമിനാസ് ജി. എച്ച്. എസ്സ്.സ്കൂളിന്റെ പരമ പ്രധാനമായ ലക്ഷ്യം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അലങ്കാരമല്ല, ആയുധമാണ്. നേരിടാനിരിക്കുന്ന ജീവിത പ്രശ്നങ്ങളെ തടയാനുള്ള പരിചയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിൽ സമ്പാദിക്കാനുള്ള ഒരു ഉപാധി കൂടിയാകണം വിദ്യാഭ്യാസം എന്ന് വിദ്യാർഥിനികളെ ബോധ്യപ്പെടുത്തുക, പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക . വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ തുടർന്ന് വായിക്കുക
മിന്നും താരങ്ങൾ
പഠനത്തിനുപുറമെ മറ്റു മേഖലകളിലും മികവു് പുലർത്തുന്ന കുട്ടികൾ സെന്റ് ഫിലോമിനാസിലുണ്ട്. കുട്ടികൾക്ക് എല്ലാവിധ പിൻതുണയും പ്രോൽസാഹനവും സ്കൂൾ നൽകിവരുന്നു. ഈ വർഷത്തെ മിന്നും താരങ്ങളെ പരിചയപ്പെടാം.
മിന്നും താരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
തിരികെ വിദ്യാലയത്തിലേക്ക്
അക്ഷരവൃക്ഷം
സ്കൂൾ പാർലമെന്റ്
ഫിലൈൻ വോയിസ്
സഹായ ഹസ്തം
രചനകൾ
ചിത്ര രചനകൾ
സ്റ്റുഡിയോ
പത്രം
മികവുത്സവം
നേർക്കാഴ്ച
യൂട്യൂബ് ചാനൽ
ഉച്ചഭക്ഷണ പദ്ധതി
സർക്കാർ തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി കുട്ടികൾക്ക് എറെ പ്രയോജനപ്രദമാണ്. സാമൂഹികപരവും, ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായി മുന്നാക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്.ജാതി, മത,വർണ, വിവേചനമില്ലാതെ സ്കൂളിൽ എല്ലാവർഷവും 1500 ലധികം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗമാകാറുണ്ട്.പ്രൈമറി മുതൽ 8-ാം തരം വരെയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളോടുകൂടി സ്വാദിഷ്ഠവും, ഗുണപ്രദവും ആരോഗ്യദായകവും, പോഷകസമൃദ്ധവുമായ ഭക്ഷണമാണ് നൽകി വരുന്നത്.തുടർന്ന് വായിക്കുക
സ്കൂൾ പ്രവർത്തനം-ചിത്രശാല
വിദ്യാലയ ഗാനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
---|
* സിസ്റ്റർ. ഫിലോമിന ജേക്കബ് |
* സിസ്റ്റർ. എലീശ മാത്യു |
* സിസ്റ്റർ. ബിയാട്രസ് നെറ്റൊ |
* സിസ്റ്റർ. റോസിലി കുടകശ്ശേരി |
* സിസ്റ്റർ. അൽഫോൻസ |
* സിസ്റ്റർ. ഫിലോമിന പുത്തൻപുര |
* സിസ്റ്റർ. ആനി മൈക്കിൾ |
* സിസ്റ്റർ. അന്നമ്മ വി ഡി |
* സിസ്റ്റർ. മേഴ്സി തോമസ് |
* സിസ്റ്റർ. സിജി വി ടി |
* സിസ്റ്റർ. കൊച്ചുത്രേസ്യാമ്മ അഗസ്റ്റിൻ |
* സിസ്റ്റർ. ജിജി അലക്സാണ്ടർ |
പ്രത്യേക അംഗീകാരങ്ങൾ
- 2022 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
- 2021 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
- 2020 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
- 2019 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
- 2019 മാർച്ച് എസ് എസ് എൽ സി യ്ക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയം
- 2017 - 2018 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ' പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
- 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
- തീരദേശത്തെ മികച്ച സ്കൂളുകൾക്ക് ലഭിക്കുന്ന പാരഗൺ വത്സൻ മെമ്മോറിയൽ അവാർഡു2018
- 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
- 2018 എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ നൽകുന്ന പുരസ്കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു . സെന്റ് മേരീസ് എൽ പി എസ് ഫോർട്ട് കൊച്ചിയിലെ പ്രഥമാധ്യാപികയായിരുന്ന സിസ്റ്റർ ഡെൽഫിനും പൂന്തുറ സെന്റ് തോമസ് എച് എസ് എസ്സിലെ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് .ഇപ്പോൾ ഈ സ്കൂളിൽ അധ്യാപകരായി സേവനമനുഷ്‌ഠിക്കുന്ന ശ്രീമതി ഷാലറ്റ് , ശ്രീമതി സുമ, ശ്രീമതി മെറ്റിൽ മേരി, ശ്രീമതി കണ്മണി, ശ്രീമതി ജെറി, ശ്രീമതി മേരി പ്രിൻസിലി, ശ്രീമതി സിമി, ശ്രീമതി വിനീറ്റ, ശ്രീമതി. ഷെറീന, ശ്രീമതി രഹ്ന, ശ്രീമതി ഫ്രീജി , ശ്രീമതി ഷീജ എന്നിവരും ഓഫിസ് ജീവനക്കാരായ ശ്രീമതി ടീന, ശ്രീമതി ഷീജാമേരി എന്നിവരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് മാണിക്യവിളാകം വാർഡ് കൗൺസിലറായിരുന്ന ശ്രീമതി പ്രിയാ എസ് ബൈജുവും ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലറായിരുന്ന സജീനയും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് കുമാരി ജോബി ജോസഫ് - ദേശീയ ഗെയിംസിൽ റഗ്ബിക്ക് വെങ്കല മെഡൽ ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പൂന്തുറ പോലീസ് സ്റ്റേഷന് എതിർവശം
- കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ
{{#multimaps: 8.44772,76.94564 | zoom=18}}