നീലേശ്വരം

കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിലിയിലെ ഒരു ഗ്രാമമാണ് നീലേശ്വരം. നീലേശ്വരത്തിനടുത്ത് ഉള്ള ഒരു പട്ടണമാണ് മുക്കം. ഇതിലൂടെ ഒഴുകുന്ന പുഴയാണ് ഇരുവ‍ഞ്ഞിപുഴ. ഇത് ചാലിയാറിൻെറ പ്രധാനപോഷക നദിയാണ്. എസ് കെ പൊറ്റക്കാടിൻെറ 'നാടൻപ്രേമം'എന്ന ക്യതിയിൽ ഈ പുഴ പ്രത്യക്ഷപ്പെടുന്നുണ്ട്. നദീതീരത്ത് എസ് കെ യുടെ ഒരുഭവനവും, മുക്കം പട്ടണത്തിൽ എസ് കെ യുടെ ഒരു സ്മാരകവും ഉണ്ട്. "എന്നും നിൻെറ മൊയ്തീൻ"എന്ന സിനിമയിൽ ഈ പുഴ കടന്നുവരുന്നുണ്ട്.മലയോര ഗ്രാമമായ നീലേശ്വരം നിരവധി കാഴ്ചകളാൽ മനോഹരമാണ്.