സ്കൂൾ ഗ്രന്ഥശാലയിൽ ഏകദേശം 500ത്തോളം പുസ്തകങ്ങൾ ഉണ്ട്.ആത്മകഥ, ലേഖനങ്ങൾ എന്നിങ്ങനെയുള്ള പ്രയോജന പ്രദങ്ങളായ പുസ്തകങ്ങൾ കുഞ്ഞുങ്ങൾക്ക് വായനാ ശേഷി വർദ്ധിപ്പിക്കാൻ വേണ്ടി നല്കാറുണ്ട്.

മലയാളം മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങളുടെ ചെറിയ ശേഖരവും ലൈബ്രറിയിൽ ഉണ്ട്.

പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം.