2022-23 വരെ2023-242024-25


അധ്യാപകദിനം

അധ്യാപക ദിനത്തിൽ കടയ്ക്കൽ ജി വി എച് എസ് എസ് ലെ മുൻകാല പ്രഥമ അധ്യാപകരിൽ 88 പേരെ സ്കൂൾ അസ്സംബ്ലിയിൽ ആദരിച്ചു .

ചന്ദ്രയാൻ 3

സ്വാതന്ത്ര്യ ദിനാഘോഷം

കടയ്ക്കൽ GVHSS ൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പതാക ഉയർത്തൽ, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ്, സ്വാതന്ത്ര്യദിന റാലി, കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കലും പുഷ്പാർച്ചനയും തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. പിടിഎ പ്രസിഡണ്ട് അഡ്വ: ടിആർ തങ്കരാജ്, SMC ചെയർമാൻ വികാസ്, പ്രിൻസിപ്പാൾ നജീം. എ, ഹെഡ്മാസ്റ്റർ വിജയകുമാർ. റ്റി , VHSE പ്രിൻസിപ്പാൾ റജീന എസ്,സ്റ്റാഫ് സെക്രട്ടറി ഷിയാദ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.

 
 

ബോധവൽക്കരണ ക്ലാസ്

കടയ്ക്കൽ GVHSS ലെ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി കൊല്ലം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്.

 
 

JCI-നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷ

Junior Chamber International (JCI) കടയ്ക്കൽ GVHSS ലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടത്തിയ നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾ.

 

ജൻഡർ ബോധവൽക്കരണ ക്ലാസ്

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ GRC യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ നടന്ന ജൻഡർ ബോധവൽക്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിൽ ശ്രീജ അനിൽ നയിക്കുന്നു. CDS ചെയർപേഴ്സൺ എ രാജേശ്വരി CDS വൈസ് ചെയർപേഴ്സൺ സി ഇന്ദിരാഭായി എന്നിവർ പങ്കെടുത്തു.

 

എസ് പി സി പാസിംഗ് ഔട്ട് പരേഡ്

 
 

UNICEF പ്രതിനിഥി സന്ദർശനം

കേരളത്തിലെ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനത്തെ കുറിച്ചു പഠനം നടത്തുന്നതിനായി UNICEF ന്റെ സഹകരണത്തോടെ ബാംഗളുരു ആസ്ഥാനമായ IT FOR CHANGE എന്ന സ്ഥാപനം എല്ലാ ജില്ലകളിലെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്ന സ്കൂളുകൾ വിലയിരുത്തലിനായി തിരഞ്ഞെടുത്തു. കൊല്ലം ജില്ലയിൽ തിരഞ്ഞെടുത്ത 5 സ്കൂളുകളിൽ ഒന്ന് GVHSS KADAKKAL ആയിരുന്നു.ഓഗസ്റ്റ് 3 വ്യാഴം രാവിലെ 9.30 ന്‌ ടീം സ്കൂളിൽ എത്തിച്ചേർന്നു. IT FOR CHANGE പ്രതിനിധികളായ ഹരീഷ്,അനുഷ,മാസ്റ്റർ ട്രൈനെർ മാരായ സോമശേഖരൻ, കാർത്തിക് , പ്രദീപ് എന്നിവർ ആയിരുന്നു ടീമിൽ ഉണ്ടായിരുന്നത് 8,9,10 ക്ലാസ്സുകളിൽ നിന്നും 40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  UNICEF പ്രതിനിധികളുമായി സംവദിക്കാൻ എത്തിയിരുന്നു. ആദ്യം ലിറ്റിൽ കൈറ്റ്സ് മോഡ്യൂൾ,ലിറ്റിൽ കൈറ്റ്സ് മോഡ്യൂൾ പഠിക്കുന്നതു കൊണ്ട് ഭാവിയിൽ ഉണ്ടാകുന്ന നേട്ടം, തുടങ്ങിയ കാര്യങ്ങൾ ഗ്രൂപ്പ്‌ ആയി ചർച്ച ചെയ്യുകയുണ്ടായി. എല്ലാ ചോദ്യങ്ങൾക്കും കുട്ടികൾക്ക് കൃത്യമായി ഉത്തരം കൊടുക്കാൻ സാധിച്ചു. തുടർന്ന്  വ്യക്തിഗത അഭിമുഖത്തിനായി 5 പേരെ തിരഞ്ഞെടുത്തു.10 ആം ക്ലാസ്സിൽ നിന്നും ശ്രേയ സിബി, ആദിൽ നജിം, 9ആം ക്ലാസ്സിൽ നിന്നും റയ്യാൻ അൽ റിയ്യാദ്, ആഫിയ,8ആം ക്ലാസ്സിൽ നിന്നും അഭിരൂപ് എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ചോദ്യവലിക്കനുസരിച്ചു കുട്ടികൾ ഉത്തരം കൊടുത്തു. തുടർന്ന് കൈറ്റ് മാസ്റ്റർ മാരായ സുരേഷ് എസ്, സുബൈർ പി എന്നിവരുമായും അഭിമുഖം നടത്തി ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തങ്ങളിൽ തൃപ്തരായ  ടീമിനു ശ്രേയ സിബി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്‌ വേണ്ടി നന്ദി പറഞ്ഞു .തുടർന്ന് സ്കൂളിലെ ATAL TINKERING ലാബ് സന്ദർശിക്കാൻ UNICEF ടീം ആഗ്രഹം പ്രകടിപ്പിക്കുകയും  അതനുസരിച്ചു ലാബ് സന്ദർശിക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. TINKERING ലാബ് ന്റെ ചാർജ് ഉള്ള അധ്യാപിക ലീന എസ് UNICEF ടീമിന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കുകയും ചെയ്തു.പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, PTA പ്രസിഡന്റ് ,SITC,JSITC, KITE MASTER/MISTRESS, തുടങ്ങിവരുടെ നേതൃത്വത്തിൽ UNICEF ടീമിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ആണ് ടീം സ്കൂളിൽ നിന്നും തിരിച്ചു പോയത്.

 
 


കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ 2021-23വർഷത്തെ SPC കേഡറ്റുകളുടെ  passing out parade Student പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസറും DYSP യുമായ ജോസ് നിർവഹിച്ചു.

        കുട്ടികളിൽ സഹജീവി സ്നേഹവും അച്ചടക്കവും ഉത്തരവാദിത്തബോധ വുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച SPC പദ്ധതി 2010 മുതൽ തന്നെ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.രാജ്യത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന ഈ അഭിമാന പദ്ധതി നമ്മുടെ സ്കൂളിൽ നിന്ന് 12 ബാച്ചുകൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി.സ്കൂൾ PTA പ്രസിഡന്റ്‌ തങ്കരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കടക്കൽ SHO രാജേഷ്,DNO രാജീവ്‌, പ്രിൻസിപ്പാൾ നജീം, വാർഡ് അംഗം സബിത,PTA അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു

Spc ദിനം

Spc ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ  SHO രാജേഷ് പതാക ഉയർത്തുന്നു.

 
 


ലഹരിവിരുദ്ധ ദിനം

  Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി.

   

ഉപഹാര സമർപ്പണം

 

QIP DD ആയി പ്രൊമോഷൻ ലഭിച്ച  പുനലൂർ  DEO റസീന ടീച്ചർക്ക്‌ കടക്കൽ ഗവ ഹൈസ്കൂൾ ഉപഹാരം നല്കിയപ്പോൾ

ചികിത്സാ സഹായം

 

നിലമേൽ GUPS ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ചികിത്സാസഹായമായി കടയ്ക്കൽ GVHSS ലെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച 195441 രൂപ പുനലൂർ DEO റസീന  നിലമേൽ GUPS ഹെഡ്മാസ്റ്റർ, PTA പ്രസിഡന്റ് എന്നിവർക്ക് കൈമാറുന്നു.

കരുതൽ

ഒമ്പതാം ക്ലാസിലെ 300 പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് "കരുതൽ" എന്ന പേരിൽ കൗൺസിലിംഗ് ക്ലാസ് നടന്നു ചൈൽഡ് ലൈൻ കോഡിനേറ്ററും മോട്ടിവേഷണൽ ട്രെയിനറുമായ ബിനു ജോർജ് ക്ലാസ് നയിച്ചു.

 

 

പ്രവേശനോത്സവം 2023-24