ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി | |
---|---|
വിലാസം | |
കൊങ്ങോർപ്പിള്ളി കൊങ്ങോർപ്പിള്ളി പി.ഒ. , 683518 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0484 2515505 |
ഇമെയിൽ | ghs14kongorpilly@gmail.com |
വെബ്‍സൈറ്റ് | www.ghskgply.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25104 (സമേതം) |
എച്ച് എസ് എസ് കോഡ് | 7025 |
യുഡൈസ് കോഡ് | 32080102104 |
വിക്കിഡാറ്റ | Q99485914 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആലങ്ങാട് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 145 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 260 |
അദ്ധ്യാപകർ | 33 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയ് മത്തായി |
പ്രധാന അദ്ധ്യാപിക | സനൂജ എ ഷംസു |
പി.ടി.എ. പ്രസിഡണ്ട് | ടി യു പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് എം എ |
അവസാനം തിരുത്തിയത് | |
11-08-2023 | Samadhanam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എറണാകുളം ജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത് 1915ലാണ്. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ് അധ്യയനം നടത്തിയിരുന്നത്. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്.എസ്. എൽ. സി. ബാച്ച് പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട് 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കൊമേഴ്‌സ്, സയൻസ്, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു.
ഭൗതികസൗകര്യങ്ങൾ
- എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
- ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ വിദ്യാലയം
- കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
- 2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
- സൗകര്യങ്ങളുടെ പൂർണ്ണവിവരങ്ങൾ ഇവിടെ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണു ഈ വിദ്യാലയം.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി (കാലഘട്ടം) |
---|---|---|
1 | അമ്മിണി. എം.വി. | 2006-2007 |
2 | പത്മകുമാരി | 2007-2008 |
3 | അബുബക്കർ.വി.എം | 2008-2010 |
4 | സലിംകുമാർ | 2010-2013 |
5 | ഷാജിമോൻ | 2013 (ജൂലൈ-ഒക്ടോബർ) |
6 | കുമാരി | 2013 (നവംബർ) - 2015 |
7 | ഷൈല തങ്കപ്പൻ | 2015-2016 |
8 | സുമ | 2016-2017 |
9 | പത്മരാജൻ ഇളയിടത്ത് | 2017-2018 |
10 | സുന്ദർലാൽ | 2018 (ജൂൺ - സെപ്തംബർ) |
11 | പ്രദീപ് നാറോത്ത് | 2018-2020 |
12 | സനൂജ ഷംസു | 2020 - 2021 |
13 | പ്രകാശൻ | 2021 - 2023 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി (കാലഘട്ടം) |
---|---|---|
1 | മണി.വി.ബി | 2004-2007 |
2 | ആരിഫ ബീവി | 2007-2009 |
3 | പ്രഭാമണി | 2009-2017 |
4 | ഗിരിജ.പി.ആർ | 2017-2021 |
5 | റോയ് മത്തായി | 2021 - തുടരുന്നു |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോക്ടർ.സുധികുമാർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവവിജ്ഞാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിലും, പഠനത്തിലും വിദ്യാർത്ഥികൾ പ്രത്യേക മികവ് തുടർച്ചയായി കാണിക്കുന്നുണ്ട്. തുടർച്ചയായി വിവിധവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം കൈവരിക്കുവാൻ വിദ്യാലയത്തിനായിട്ടുണ്ട്.
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അധിക വിവരങ്ങൾ
വഴികാട്ടി
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.
{{#multimaps:10.105557,76.276209 | width=600px | zoom=18}}