സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

റിപ്പബ്ലിക് ദിനാഘോഷം

2022 ജനുവരി 26 ന് എഴുപത്തിമൂന്നാമത്‌ റിപ്പബ്ലിക് ദിനാഘോഷ ത്തോടനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ വച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ ദേശീയപതാക ഉയർത്തി.ദേശീയഗാനം ആലപിച്ചു.

 

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ജനുവരി 12,2022അക്ഷരമുറ്റം ക്വിസ് എൽ .പി .,യു .പി .,എച് .എസ് തലത്തിൽ നടത്തി, വിജയികൾക്ക് ഹെഡ്മിസ്ട്രസ് സമ്മാനദാനവും നിർവഹിച്ചു  

ബി.ആർ.സി തല കരാട്ടെ പരിശീലനം

പെൺകുട്ടിക്കൾക്കുള്ള സ്വയംരക്ഷ കരാട്ടെപരിശീലനം ശ്രീമതി.രാധിക മാധവൻ (മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ) ഉദ്‌ഘാടനം ചെയ്തു.  

ഹോക്കി താരങ്ങൾക്ക് അനുമോദനങ്ങൾ

തൃശ്ശൂർ സെൻറ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇരുപത്തിയേഴാമത്‌ കേരള സ്റ്റേറ്റ് സ്കൂൾ ജെ.എൻ. ഹോക്കി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീമിനെ അനുമോദിച്ചു.  

കോവിഡ് പ്രതിരോധ വാക്‌സിനേഷൻ

കോവിഡ് പ്രതിരോധനത്തിനായി  കോവാക്സിൻ ഒന്ന്നും രണ്ടും ഡോസുകൾ മലമ്പുഴ പി.എച്.സി.യുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടത്തി.

 

എൽ എസ് എസ് ,യു എസ് എസ് താരങ്ങൾ

 
 


ഹെഡ്മിസ്ട്രസ് ദേവിക ടീച്ചർ വിജയികളെ അനുമോദി ക്കുന്നു.