നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022
-
ഡിജിറ്റൽ പൂക്കള മത്സരം
-
ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ പരിശീലനം
-
രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ്
-
അമ്മമാർക്കും അധ്യാപകർക്കും ഉള്ള ഹൈടെക് പരിശീലനം
സാങ്കേതികവിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‍മ, ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്സ് പേഴ്സണും, ഐ.ടി. കോ -ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്കൂൾ എസ് ഐ ടി സി റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ദേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനം പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് , ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്.
47110-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47110 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
അവസാനം തിരുത്തിയത് | |
15-03-2022 | 47110-hm |
2018-19 പ്രവർത്തന റിപ്പോർട്ട്:
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ആരംഭിച്ചത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് അംഗങ്ങളാക്കിയത്. 2018 ഓഗസ്റ്റ് 15ന് സ്കൂൾ തല നിർവാഹക സമിതിയുടെ ആദ്യ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ചെയർമാനായും എച്ച് എം കൺവീനറായും ബി എം ബിജു, റഷീദ് പി.പി എന്നിവരെ സാങ്കേതിക ഉപദേഷ്ടാക്കളായും തെരഞ്ഞെടുത്തു. നിർവാഹക സമിതിയുടെ മേൽനോട്ടത്തിലാണ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നത്. സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്
എന്നീ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്‍ജില്ലാ തലത്തിൽ നടന്ന പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. 2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. 2019 ജനുവരി 23-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് രണ്ടാം യൂണിറ്റിനെ തെരഞ്ഞെടുത്തു.
ബോധവൽക്കരണ ക്ലാസ്സുകൾ, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ ടി പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നടന്നു. സ്കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
2019-20 പ്രവർത്തന റിപ്പോർട്ട്:
2019 ജനുവരി 23 ന് നടന്ന ആറ്റിറ്റ്യൂഡ് ടെസ്റ്റിൽ നിന്ന് യൂണിറ്റിന് ആവശ്യമായ 40 പേരെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റംങ്ങൾക്കുള്ള ക്ലാസ്സ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. സ്കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ് ഐ ടി സി ജോയിൻറ് എസ് ഐ ടി സി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെ യുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്സെടുത്തു. സബ്ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ പ്രോഗ്രാമിങ് മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിങ് മത്സരത്തിൽ സബിൻ ബി എസ് ഒന്നാം സ്ഥാനം നേടി ജില്ലാതല ക്യാമ്പിൽ പങ്കാളിയായി.
2020-21 പ്രവർത്തന റിപ്പോർട്ട്:
പുതിയ യൂണിറ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 28 ന് നടന്നു. പങ്കെടുത്ത 52 പേരിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു. ജോയിൻറ് എസ്ഐടിസി പി. എം. ബഷീർ കൈറ്റ് മാസ്റ്റർ വി. പി. അബ്ദുസ്സമദ് കൈറ്റ് മിസ്ട്രസ് കെ. പി. റസീന എന്നിവർ നേതൃത്വം നൽകി. 2020 ഡിസംബർ 21 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ ഐ ടി കോഡിനേറ്റർ ബി എം ബിജു സർ, ഹസ്സൻകോയ സാർ എന്നിവർ ക്ലാസെടുത്തു. സ്കൂളിൽ നടന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ്, ഓൺലൈൻ പഠന കാലത്തെ മാറിയ സാഹചര്യത്തിൽ അമ്മമാരെ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നടത്തിയ മൊബൈൽ പരിശീലനം എന്നിവയും യൂണിറ്റ് നടത്തി. പ്രസിദ്ധീകരിക്കുകയും സ്കൂൾ വിക്കിയിൽ
2021-22 പ്രവർത്തന റിപ്പോർട്ട്:
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ തുടങ്ങുകയുംനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി ഒന്നിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നൽകി മാർച്ച് 11ന് നടന്ന ക്ലാസ്സിൽ പ്രോഗ്രാമിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിചയപ്പെടുത്തി. സ്കൂളിലെ മറ്റ് വിദ്യാർഥികൾക്ക് പ്രോഗ്രാമിൽ സ്പെഷൽ ചെയ്യാനുള്ള സഹായം നൽകാൻ നിർദ്ദേശം നൽകി.