എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/എന്റെ ഗ്രാമം

13:14, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വള്ളുവക്കോനാതിരിയുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നു കൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതു കൊണ്ടുതന്നെ ചെർപ്പുളശ്ശേരിക്ക് രാജവാഴ്ചകാലഘട്ടം മുതൽ രാഷ്ട്രീയഭൂപടത്തിൽ നിർണായക സ്ഥനം ലഭിച്ചു.ടിപ്പു സുൽത്താന്റെ പരാജയത്തെ തുടർന്ൻ 1972 ൽ ഉണ്ടാക്കിയ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച മലബാർ ബ്രിട്ടീഷ് അധീനതയിൽ ആയി. സാമൂതിരി ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചതിനെ സാമൂതിരി കോവിലകത്തെ ഇളയ രാജാവ് അംഗീകരിച്ചില്ല. ദേശാഭിമാനികളായ പൌരപ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് ഇളയ രാജാവ് ബ്രിട്ടിഷ് കാർക്കെതിരെ കലാപം സംഘടിപ്പിച്ചു. ഈ കലാപത്തിന്റെ കേന്ദ്രമായിരുന്നു ചെർപ്പുളശ്ശേരി. ബ്രിട്ടിഷുകാർ കലാപം അടിച്ചമർത്തി. ഇളയ രാജാവിനെ പിടികൂടി പിന്നീട് തൂക്കിലേറ്റി. മലബാർ അധീനതയിലായതോടുകൂടി മലബാർ ജില്ലയുടെ ഭരണാധികാരികളായി ഒരു പ്രിൻസിപ്പൽ കലക്ട്ടരേയും അദ്ദേഹത്തിന്റെ കീഴിൽ രണ്ടു സബ് കലക്ടർ മാരെയും (തുക്കിടി സായ്‌വ് ) നിയോഗിക്കപ്പെട്ടു. അവരുടെ ഭരണകേന്ദ്രങ്ങൾ ചെർപ്പുളശ്ശേരിയും തലശ്ശേരിയും ആയിരുന്നു.

കൂടുതൽ വായിക്കാം :-

സാംസ്കാരിക രംഗം:

ഭൂപ്രകൃതി: