എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്
  • കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
  • അപേക്ഷകർ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ സമുദായങ്ങളിലൊന്നിൽനിന്നായിരിക്കണം.
  • മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല.
  • ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
  • രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല.
  • ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
  • കുറഞ്ഞത് 40 ശതമാനം അംഗപരിമിതിയുള്ള 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ കാറ്റഗറിയിൽ അപേക്ഷിക്കാനർഹത. ഇവിടെയും കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. എന്നാൽ വാർഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപവരെയുള്ള ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കാൻ അർഹരാണ്. ഭിന്നശേഷിക്കാർക്ക് ഒരു ക്ലാസിൽ പഠിക്കുന്നതിന് ഒരിക്കൽ മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരേ ക്ലാസിൽ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കില്ല.
  • ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh' എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്.
  • അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ, ശാഖയുടെ കൾട കോഡ്, ആധാർ നമ്പർ (ഈ ആധാര്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാർഷിക കുടുംബവരുമാനം, മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്, സ്‌കൂൾ ഫീസ്, നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും. മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്.
  • സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയയ്ക്കുക.