ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ആർട്‌സ് ക്ലബ്ബ്
ആന്വൽ ആർട്സ് എക്സിബിഷൻ
സ്കൂൾ ആർട്സ് ക്ലബ് ഫെബ്രു. 24 ന് ആന്വൽ ആർട്സ് എക്സിബിഷൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഡ്രോയിംഗ്, ഡിജിറ്റൽ പെയ്‍ന്റിംഗ്, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലായി ഓൺ ലൈൻ പ്രദർശനം ആണ് സംഘടിപ്പിച്ചത്. പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർമല ടീച്ചർ കെ.കെ ഉദ്ഘാടനം ചെയ്തു. രവിചന്ദ്രൻ പാണക്കാട്, മുഹമ്മദ് കുട്ടി സി.പി, സുധ എ എന്നിവർ സംസാരിച്ചു. ഡ്രോയിംഗ് ടീച്ചർ ലിബേഷ് എൻ.വി സ്വാഗതമാശംസിച്ചു. ഉദ്ഘാടന ശേഷം ക്ലാസുകളിൽ വീഡിയോ പ്രദർശിപ്പിച്ചു.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
ഫസ്റ്റ് ഷോട്ട്
പട്ടികജാതി വികസന വകുപ്പിന്റെയും DIET മലപ്പുറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി (എസ്. സി. വിഭാഗം ) സംഘടിപ്പിക്കുന്ന ഒരു ഷോർട്ട് ഫിലിം പ്രൊജക്റ്റ് ആണ് ഫസ്റ്റ് ഷോട്ട് . പരിചയ സമ്പന്നരായ സിനിമ പ്രവർത്തകരുടെ പരിശീലനത്തോടെയും, തുടക്കം മുതലുള്ള ഓരോ പ്രവർത്തനത്തിലും വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തത്തോടെയും ചെയ്യാനുദ്ദേശിച്ചിരിക്കുന്ന ഈ പദ്ധതിയിൽ ഒതുക്കുങ്ങൽ ഗവ. ഹൈസ്കൂളും പങ്കുചേരുന്നു. അതിന്റെ പ്രവർത്തനങ്ങൾ പകുതി പിന്നിട്ടിരിക്കുകയാണ്.
ഏതാണ്ട് ₹40,000 ചെലവ് കണക്കാക്കുന്ന പ്രൊജക്ടിന് കലാധ്യാപകൻ കൂടിയായ പ്രൊജക്ട് ടീച്ചർ കോഓർഡിനേറ്റർ ലിബേഷ് .എൻ .വി നേതൃത്വം നൽകുന്നു.