ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽഗ്രാമപഞ്ചായത്തിലെ കാരക്കോണം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918ൽ സിഥാപിതമായി.ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ | |
---|---|
വിലാസം | |
ഗവ.യു.പി.എസ്.കുന്നത്തുകാൽ , കാരക്കോണം പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04712252110 |
ഇമെയിൽ | kunnathukal.gups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44546 (സമേതം) |
യുഡൈസ് കോഡ് | 32140900507 |
വിക്കിഡാറ്റ | Q64035863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 348 |
പെൺകുട്ടികൾ | 352 |
ആകെ വിദ്യാർത്ഥികൾ | 700 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു കുമാർ.സി.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | രാഘവൻ പിള്ള.പി |
എം.പി.ടി.എ. പ്രസിഡണ്ട് | അനുപ്രിയ |
അവസാനം തിരുത്തിയത് | |
11-03-2022 | 44546-1 |
ചരിത്രം
1918-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.തഹസിൽദാർ ആയിരുന്ന ശ്രീ.ഇ.പരമുപിള്ളയാണ് ഈ സ്കൂളിന് നാന്ദി കുറിച്ചത്.ആദ്യകാലഘട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ തമിഴ്മേഖലയോട് ചേർന്നു കിടന്നിരുന്നതിനാൽ അവർ സ്കൂളിനെ സ്വന്തമാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ശിവശങ്കരപ്പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി ഈ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായി.നിലവിൽ 20 ക്ലാസ്സ് മുറികൾ, പ്രീപ്രൈമറി ക്ലാസുകൾ 3, ശാസ്ത്രലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,ശാസ്ത്ര ഗണിത ഗവേഷണ കേന്ദ്രം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,പാചകപ്പുര, എന്നിവ സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങളാണ്.
പഞ്ചായത്ത് തല ഫണ്ടിൽ നിന്നും വിശാലമായ ഒരു ഓഡിറ്റോറിയം നിർമ്മാണ പുരോഗതിയിലാണ്. ക്ലാസ് മുറികളുടെ പുതിയ കെട്ടിടം ശ്രീ. സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ 2019-2020 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇരുനില മന്ദിരം 2021 നവംബർ 5 ന് ശ്രീ.വി.ശിവൻകുട്ടി(ബഹു.വിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ സ്ക്കൂളിന്റെ അഭിമാനമാണ്.അതിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.
ശാസ്ത്ര ലാബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി ചിന്താശേഷി വളർത്തി എടുക്കുക എന്നതാണ് ശാസ്ത്രക്ലബിന്റെ ഉദ്ദേശ്യം. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വീടൊരുവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പ്രോജക്ടുകൾ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നിവ നടത്തിവരുന്നു.
മികവുകൾ
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് കുന്നത്തുകാൽ ഗവണ്മെൻ്റ് യു.പി.സ്ക്കൂൾ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും അധ്യാപക വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബുകൾ
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹിന്ദി ക്ലബ്
സാമൂഹൃശാസ്ത്ര ക്ലബ്
ഇക്കോ ക്ലബ്
ശാസ്ത്ര ക്ലബ്
ഇംഗ്ലീഷ് ക്ലബ്
പാഠ്യേതരപ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps: 8.38726,77.17045 | width=800px | zoom=18}} നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ധനുവച്ചപുരം റോഡ് വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിയാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളറട റോഡിലേക്ക് പോകും വഴി വലതുവശത്ത് റോഡരികത്താണ് സ്ക്കൂൾ. പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് പനച്ചമൂട് വെള്ളറട ബസ്സ് മാർഗ്ഗം അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിച്ചേർന്നാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാം.