ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ

09:50, 3 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹിൽ. ഈസ്റ്റ് ഹില്ലിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്.‍

ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ
വിലാസം
വെസ്റ്റ്ഹിൽ

വെസ്റ്റ്ഹിൽ പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ0495 2380382
ഇമെയിൽghsseasthill@gmail.com
കോഡുകൾ
സ്കൂൾ കോഡ്17013 (സമേതം)
എച്ച് എസ് എസ് കോഡ്10002
യുഡൈസ് കോഡ്32040501212
വിക്കിഡാറ്റQ64550096
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് നോർത്ത്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്70
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ496
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശിവരാമൻ എ
പ്രധാന അദ്ധ്യാപികജീജ എ കെ
പി.ടി.എ. പ്രസിഡണ്ട്വേണുഗോപാൽ പി
എം.പി.ടി.എ. പ്രസിഡണ്ട്കലേശ്വരി
അവസാനം തിരുത്തിയത്
03-03-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം. തുടർന്ന് വായിക്കുക... .‍

ഭൗതികസൗകര്യങ്ങൾ

ജി എച്ച് എസ് എസ് ഈസ്റ്റ്ഹിൽ സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ 2 ഏക്കറോളം സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . 1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം , 8000 ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ , ഒരു സയൻസ് ലാബ് , ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയും ഹയർ സെക്കന്ററി വിഭാഗം ഓഫീസ് , സ്റ്റാഫ്റൂം ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂം , ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ് റൂം മൂന്ന് ക്ലാസ് റൂമുകൾ എന്നിവയും ആണ് പ്രവർത്തിക്കുന്നത് .

പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു .ഈ ഹാൾ ആവശ്യാനുസരണം ട്രെയിനിങ് ആവശ്യത്തിനും കലാപരിപാടികൾക്കും മറ്റു ഉപയോഗങ്ങൾക്കും വേണ്ടി ക്രമീകരിക്കാറുണ്ട് .

ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി, ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ 2 ക്ലാസ് റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു

2017 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ ആധുനിക സൗകര്യത്തോട് കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം ലഭിക്കുന്ന കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട് .

വികസന യോഗ്യമായ സ്ഥല സൗകര്യം , പ്രകൃതി രമണീയമായതും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന സ്‌കൂൾ അന്തരീക്ഷം ഇവിടത്തെ പ്രത്യേകതയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

നേട്ടങ്ങൾ

കല കായിക   മത്സരങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1967 - 73 ശ്രീമതി. കൊച്ചു .എ .ഇ
1973 - 74 ശ്രീ. ആർ. ചിത്രാംഗദൻ
1974 - 75 ശ്രീ. എം കൃഷ്ണൻ
1975 - 77 ശ്രീമതി.എൽ സത്യമയി അമ്മ
1977 - 80 ശ്രീ. കെ സദാനന്ദൻ
1980 – 82 ശ്രീ. കെ കെ തോമസ്
1982 – 83 ശ്രീമതി. എം റെജീവാഭായ്
1983 – 84 ശ്രീമതി. കെ കമലാദേവി
1984 – 86 ശ്രീമതി. ചന്ദ്രമതി
1986 – 88 ശ്രീ. വി. ടി. ജോസഫ്
1988 - 90 ശ്രീ. ജോർജ്ജ്
1990 - 93 ശ്രീ. നാരായണൻ നമ്പ്യാർ
1993 - 95 ശ്രീ. കെ കെ ബാലകൃഷ്ണൻ
1995 – 2000 ശ്രീ. വിനോദ് ബാബു .കെ. വി
2000 - 2003 ശ്രീമതി. സി. എ. ആനി
2003 - 2004 ശ്രീമതി. നബീസ. എൻ. പി
2004 – 2005 ശ്രീമതി. കമലാക്ഷി. പി.
2005 - 2006 ശ്രീമതി. രാജമ്മ. എ. എസ്.
2006 - 2008 ശ്രീ. പി സുകുമാരൻ‍
2008 - 2011 ശ്രീമതി. പ്രേമലത . പി
2011 ശ്രീമതി. കെ .എസ് . കുസുമം
2011-2015 ശ്രീ. എം. ബാബുരാജൻ
2015-2019 ശ്രീമതി. ഗീത .ഡി
2019-2020 ശ്രീ. വേണുഗോപാലൻ എം
2020-2021 ശ്രീ. രവികൃഷ്ണൻ കെ
2021- ശ്രീമതി. ജീജ എ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലയാള സിനിമ രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ .വി.എം വിനു

റിട്ടയേർഡ് ജില്ലാ ജഡ്ജി ശ്രീ .രാജഗോപാൽ

പ്രശസ്ത അഡ്വക്കറ്റ് ശ്രീ .നന്ദകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 ന് സമീപത്തതായി വെസ്റ്റ് ഹില്ലിൽ നിന്നും 3 കി. മീറ്ററും ഈസ്റ്റ്ഹിൽ ബൈപാസ്സിൽ നിന്നും 1/2 കി.മീറ്ററും അകലെ കൃഷ്ണമേനോൻ മ്യൂസിയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്നും 25 കി. മീ,
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കി. മീ
  • കോഴിക്കോട് KSRTC ബസ് ടെർമിനലിൽ നിന്നും 6 കി. മീ.
  • കോഴിക്കോട് മൊഫ്യൂസ്‌ ബസ് സ്റ്റാൻഡിൽ നിന്നും 6 കി. മീ

{{#multimaps:11.29210, 75.77841|zoom=18}}