സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

11:58, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ


പരക്കെപ്പരക്കുന്ന വൈറസ്സു ചുറ്റും
പരക്കാതിരിക്കാൻ എന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ

പുറത്തേക്കു പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കാൻ....

ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ടാ മുഖം മൂക്കും കണ്ണും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം
തെല്ലിടയ്ക്കാകിലും നീ പുറത്തേക്കു പോയാൽ.....

അഭിനേന്ദു.എസ്
9ബി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത