ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഒത്തിരിപ്പേരുടെ ജീവനെടുത്ത ഇത്തിരിപ്പോന്ന വൈറസ്

ഒത്തിരിപ്പേരുടെ ജീവനെടുത്ത ഇത്തിരിപ്പോന്ന വൈറസ്

പെട്ടെന്നായിരുന്നു ഈ കൊറോണ വൈറസ് ലോകത്താകെ പിടിപെട്ടത്. ചൈനയിലായിരുന്നു തുടക്കം. പിന്നീട് എല്ലാവരെയും ഭീതിയിലാഴ്ത്തിക്കൊണ്ട് ലോകമാകെ പടർന്നു.

ചൈനയിലും ഇറ്റലിയിലും ഗൾഫ് രാജ്യങ്ങളിലും വ്യാപിച്ച വൈറസ് താമസിയാതെ നമ്മുടെ രാജ്യത്തുമെത്തി. രാജ്യത്ത് വ്യാപനം തടയാനായി സർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ജനങ്ങൾ വീട്ടിനുള്ളിൽ കഴിഞ്ഞുവരുന്നു. ആരോഗ്യപ്രവർത്തകരും നിയമപാലകരും സന്നദ്ധപ്രവർത്തകരും കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ രോഗവ്യാപനം തടയാനായി. കേരളത്തിൽ രോഗം വന്നവർക്ക് നല്ല പരിചരണമാണ് ലഭിച്ചത്.

ജോലിയില്ലാതെ എല്ലാവരും വീട്ടിലിരിക്കുകയാണ്. എത്രയും വേഗം പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ദൈവത്തോട് പ്രാർത്ഥിക്കാം. ഈ മഹാമാരിക്കെതിരായ യുദ്ധം ഇനിയും തുടരേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് ജാഗ്രതയോടെയിരിക്കാം.


ഫാത്തിമ ശദ.P.T
7 A ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം