ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

14:43, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം


അല്ലയോ കൂട്ടുകാരേ ഞാൻ അമൽകൃഷ്ണൻ. എനിക്ക് കുറച്ചുകാര്യങ്ങൾ നിങ്ങളോട് പറയണമെന്നുണ്ട്. എന്റെ അമ്മ പറഞ്ഞു "സ്കൂൾ അവധിക്കാലത്തിനോടൊപ്പം കൊറോണ എന്ന മഹാമാരിക്കാലവുമാണ് ശ്രദ്ധിക്കണം.” "അമ്മേ ഇതിനുമുൻപ് ഇങ്ങനെയുള്ള മാരകരോഗങ്ങൾ ഉണ്ടായിട്ടുണ്ടോ…" അമ്മ പറഞ്ഞു "ഉണ്ടായിട്ടുണ്ട് ഡെങ്കി, മലേറിയ , വസൂരി,ചിക്കൻഗുനിയ, മഞ്ഞപിത്തം, കോളറ അങ്ങനെ പലതും ..പക്ഷേ അതൊന്നും ഇത്രയും നാശം വിതച്ചിട്ടല്ല. അതിനാൽ ഈ സാംക്രമികരോഗത്തെ ചെറുത്ത് തോൽപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.” അമ്മ ചോദിച്ചു "ഞാൻ പറയാത്ത കാര്യങ്ങൾ അനുസരിക്കാത്തത് കൊണ്ട് നിനക്ക് ഉണ്ടായ രോഗങ്ങൾ നീ അനുഭവിച്ച വിഷമങ്ങൾ എന്നിവ ഓർമ്മയുണ്ടോ. ..” "കുറച്ചെക്കെ എനിക്ക് അറിയാമമ്മേ. എത്രയെത്ര ആശുപത്രികൾ.. സമയവ്യത്യാസമില്ലാതം എന്നെ കൊണ്ടുപോയതും കിടത്തി ചികിത്സിച്ചതും നിങ്ങൾക്കുണ്ടായ കഷ്ടപ്പാടുകളും ഞാൻ ഒാർക്കുന്നു.. അതിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലായി. വ്യക്തി ശുചിത്വത്തിന്റെ അർത്ഥം മനസ്സിലാക്കി.” കൂട്ടുകാരെ ഞാൻ കണ്ടറിഞ്ഞ കേട്ടറിഞ്ഞ വ്യക്തി ശുചിത്വം ഇവയൊക്കെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക പ്രാഥമിക കാര്യങ്ങൾ മുറതെറ്റാതെ ചെയ്യുക വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കൈയും മുഖവും കഴുകുക വ്യക്തികൾ തമ്മിൽ അകലം പാലിക്കണം മായം കലർന്ന ഭക്ഷണം ഒഴിവാക്കണം കൂട്ടുകാരേ നിങ്ങളും ഇതൊക്ക ശ്രദ്ധിക്കുമല്ലോ…


അമൽകൃഷ്ണ
5 B ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ