ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ

11:56, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ജി.വി.രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്ന താൾ ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേ‍‍ങ്ങൽ

ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി
നിൽക്കുമീ നാളുകൾ...
എരിഞ്ഞു തീരുമീ വയറിൻ
വിശപ്പടക്കാൻ കഴിയാത്ത,ജനത
പുറത്തേക്കിറക്കാതെ ജോലി ചെയ്യി -
ക്കാതെ വിശപ്പടക്കാൻ പണമില്ല.
നടുക്കടലിൽ കരകേറാതെ നിൽക്കമീ
ജീവിതനൗകയെ തീരത്തടുപ്പിക്കാൻ
പ്രയത്നിക്കും നിഷ്കളങ്കരാം ലോക -
ജനത...
പ്രളയമായാലും നിപ്പയായാലും കോവിഡാ -
യാലും മരണം വരെ പോരാടുമീ...
കേരള മണ്ണ്
എത്ര കണ്ടു നാം പേമാരികൾ,
കൊടും കാറ്റുകൾ
എത്ര കേട്ടുനാം ഗർജനങ്ങൾ
പതറാതെ വിറയ്ക്കാതെ മുന്നോട്ട്
വെയ്ക്കണം ഓരോ ചുവടും
പ്രളയത്തിൻ അലകളിൽ ഒഴുകി -
യകന്ന സമൃദ്ധിതൻ ഓണ -
പുലരിയെ മലയാളി സ്മരിക്കുന്നീ
ഓരോ നിമിഷവും
അതുപോലെയാകുമീ കോവിഡും...
അദ്ധ്വാനത്തിൻ മഹത്വത്തെ
വിളിച്ചറിയിക്കാൻ, പൊൻ
പുലരിയിലേയ്ക്ക് കേരളത്തെ
വരവേൽക്കാൻ ഈ വിഷു
ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ...
പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന
കർഷകനെ വിളിച്ചുണർത്താൻ
വിഷുപ്പക്ഷി എത്തുമോ...?
 

അനുഷ ജി
8 ജി വി രാജ സ്പോർട്ടസ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത