മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൌണ്ട് സീന ഇംഗ്ലീഷ് സ്കൂൾ

അറിവിൻ്റെ വഴികളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനായി മൌണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ് 2003 ൽ ആരംഭിച്ച പുതിയ സംരംഭമാണ് മൌണ്ട് സീന ഇംഗ്ലീഷ് സ്കൂൾ. ബൈത്തുശ്ശാരിഖ അൽഖൈരി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രീ. മമ്മുണ്ണി മൌലവി ചെയർമാനായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനപാതയോരത്ത് പത്തിരിപ്പാല ടൌണിൽനിന്ന് ഒരു കിലോമീറ്റർ മാറി പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലായി കേരള സിലബസിൽ ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനമാണ് ഇവിടെ നടക്കുന്നത്.

മൂല്യാധിഷ്ടിതമായ വിദ്യാഭ്യാസത്തോടൊപ്പം ശിശു കേന്ദ്രീകൃതവുമാണ് ഇവിടത്തെ വിദ്യാഭ്യാസ രീതി. 2005ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മുതൽ വിവിധ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഒരു വലിയ സമൂഹംതന്നെ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. മൌണ്ട് സീന ഇംഗ്ലീഷ് സ്കൂളിൻ്റെ കരുത്തും അനുഗ്രഹവുമായി ഇവർ വർത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം